ഹീറോയുടെ ഇലക്ട്രിക് ബൈക്ക്

Hero Electric AE-47 E-Bike


 ഇന്ത്യയിൽ ഏറെ ആരാധകരുള്ള ഹോണ്ടയുടെ Cb150r മായി രൂപത്തിൽ വലിയ സാമ്യമുള്ള മോഡൽ. 2020 ഓട്ടോ എക്സ്പോയിലാണ് ഇവനെ  ഇന്ത്യയിൽ ഹീറോ അവതരിപ്പിച്ചത് . ഇലക്ട്രിക് മാർക്കറ്റ് കാര്യമായി ശ്രദ്ധിക്കുന്ന ഹീറോയുടെ 2021 ലെ  താരമാകും ഇവൻ.

ഓട്ടോ സ്‌പോയിൽ അവതരിപ്പിച്ചിരുന്ന സ്പെക് പ്രകാരം 4KW ഇലക്ട്രിക് മോട്ടോറാണ് ഇവന്റെ ഹൃദയം 85 kmph പരമാവധി വേഗം കൈവരിക്കുന്ന ഇവന് ഇക്കോ  മോഡിൽ 165 കിലോ മീറ്ററും പവർ മോഡിൽ 85 കിലോമീറ്റർ റേഞ്ച് ലഭിക്കും. 9 സെക്കന്റ്‌ കൊണ്ട് 60 കിലോമീറ്റർ വേഗത കൈവരിക്കും. USB ചാർജിങ് പോർട്ട്‌, ക്രൂയ്‌സ് കണ്ട്രോൾ, റിവേഴ്‌സ് അസ്സിസ്റ്റ്‌ തുടങ്ങിയ ഫീച്ചേഴ്സും ഈ മോഡലിൽ ഉണ്ടാകും. 1.25 ലക്ഷം രൂപയാണ് ഇവന്റെ വില പ്രതീഷിക്കുന്നത്. അടുത്ത വർഷം പകുതിയോടെ ഇന്ത്യയിലെത്തും.

 

© Copyright automalayalam.com, All Rights Reserved.