FZ- X എന്ന പേര് യമഹ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തു.

ADV മോഡലായാകും FZ- X മോഡൽ എത്തുക.


ഇന്ത്യയിൽ വളർന്നുവരുന്ന ADV സെഗ്മെന്റിലേക്ക് ഒരാൾ കൂടി. യമഹയുടെ FZ 25 ൻറെ ഹൃദയമായിരിക്കും പുത്തൻ മോഡലിന് ജീവൻ നൽകുക. തട്ടിക്കൂട്ട് മോഡലിന് പകരം കുറച്ച് ഒക്കെ സാഹസിക മോഡലായിരിക്കും എത്തുക എന്നാണ് അണിയറ സംസാരം. യമഹക്ക് പുറമേ, TVS, സുസുക്കി എന്നിവരും സാഹസിക മോഡൽ പണിപ്പുരയിലാണ്.  

യമഹ   FZ 250 യുടെ ഹൃദയം 249 cc എയർകൂൾഡ്  2-വാൽവ് , SOHC എൻജിൻ കരുത്ത് 8,000 rpm ൽ 20.6 hp യും ടോർക് 6,000 rpm ൽ  20 Nm വുമാണ്. യമഹ 250 സിസി യിൽസാഹസികനെ അവതരിപ്പിക്കുകയാണെങ്കിലും വില ഇപ്പോഴുള്ള ADV ക്കളെ അപേക്ഷിച്ച് കൂടുതൽ അഫൊർഡബിൾ മോഡലായി അവതരിപ്പിക്കാൻ സാധിക്കും. 

© Copyright automalayalam.com, All Rights Reserved.