2021 Eicma ഡേറ്റ് പ്രഖ്യാപിച്ചു

ലോകത്തിലെ ഏറ്റവും വലിയ ബൈക്ക് എക്സ്പോക്കളിൽ ഒന്നാണ് Eicma.


എല്ലാ വർഷവും ഇറ്റലിയിൽ നടക്കുന്ന ഏറ്റവും വലിയ ഓട്ടോ സ്‌പോക്കളിൽ ഒന്നായ Eicma കോറോണയെ തുടർന്ന് ഈ വർഷം ഉപേക്ഷിച്ചെങ്കിലും അടുത്ത വർഷം പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തും. 78 ആം മത് EICMA മോട്ടോർ ഷോ 2021 ൽ നവംബർ 23 മുതൽ ഇറ്റലിയിൽ ആരംഭിക്കും ആദ്യ 2 ദിവസങ്ങളിൽ മാധ്യമങ്ങൾക്കായിരിക്കും പ്രേവേശനം. 25 മുതൽ 28 വരെ കാണികക്കൾക്കായി തുറന്ന് കൊടുക്കും.  

ലോകത്തിലെ എല്ലാ പ്രമുഖ ഇരുചക്രവാഹന നിർമ്മാതാക്കളും തങ്ങളുടെ പുതിയ മോഡലുക്കൾ,  കൺസെപ്റ്റ് എന്നിവ Eicma യിൽ പ്രദർശിപ്പിക്കും. ഒപ്പം പുതിയ അക്‌സെസ്സറിസ്,  ഇവന്റസ്  എന്നിവയും Eicma യുടെ ഹൈലൈറ്റുകൾ ആണ്.  

2020 ൽ Eicma ഉണ്ടായിരുനെങ്കിൽ KTM RC യുടെ പുതു രൂപം പൂർണമായി ഇതിനോടകം കാണാമായിരുന്നു. 

© Copyright automalayalam.com, All Rights Reserved.