2021 ൽ എത്തുന്ന റോയൽ എൻഫീൽഡിന്റെ പുതിയ മോഡലുകൾ.

350 ക്കൾ ഉൾപ്പടെ 4 മോഡലുകളാണ് ഈ വർഷം എത്തുക.

റോയൽ എൻഫീൽഡ് Meteor 350 ക്ക് ശേഷം  പുതിയ J പ്ലാറ്റ്ഫോമിൽ പുതിയ എൻജിനും കണക്ട്വിറ്റി ഫീചെഴ്സുമായി  എത്തുന്ന പുതിയ മോഡലുകളാണ്, 200 - 500 സിസി സെഗ്മെന്റിൽ രാജാവായ ക്ലാസ്സിക്‌ 350 യുടെ പുതിയ മോഡലിനൊപ്പം ഇന്റർസെപ്റ്ററിന്റെ ചെറിയ മോഡൽ പുതിയ  350 എൻജിനുമായി ഈ വർഷം എത്തുന്ന 350 സിസി മോഡലുകൾ. ക്ലാസ്സിക്കിന് meteor 350 യുടെ താഴെയാകും വില.

കണക്റ്റിവിറ്റി ഫീച്ചേഴ്സിനൊപ്പം കൂടുതൽ റീഫൈൻമെന്റുള്ള എൻജിനുമായാകും  റോയൽ എൻഫീൽഡ് ഹിമാലയനും എത്തുക. ഹിമാലയന് 8k വർദ്ധന പ്രതീഷിക്കാം.

ഒപ്പം റോയൽ എൻഫീൽഡ് നിരയിലെ ഏറ്റവും വില കൂടിയ മോഡൽ, കൺസെപ്റ്റ് KX 838 ബോബറിനെ അടിസ്ഥാനപ്പെടുത്തി വരുന്ന 650 ട്വിൻസിന്റെ എൻജിനുമായി എത്തുന്ന ക്രൂയിസർ ബൈക്കാണ്. ഇന്ത്യയിലും വിദേശമാർക്കറ്റും  മുന്നിൽ കണ്ടാണ് ഈ മോഡൽ എത്തുക.ഇന്ത്യയിൽ 3.25 ലക്ഷത്തിന് (ex-showroom) താഴെയാകും ഇവന്റെ വില

© Copyright automalayalam.com, All Rights Reserved.