Suzuki GSX 250R അവതരിപ്പിച്ചു.

സുസുക്കിയുടെ ഇന്റർനാഷണൽ മാർക്കറ്റിലെ എൻട്രി ലെവൽ ട്വിൻ സിലിണ്ടർ ബൈക്കാണ്.


തുടക്കക്കാർക്ക് വേണ്ടി സുസുക്കിയുടെ ഇന്റർനാഷണൽ  മാർക്കറ്റിൽ നിലവിലുള്ള മോഡലാണ് GSX 250R.  സ്പ്ലിറ്റ് സീറ്റ്‌, ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ എന്നിവ ഇവന് സ്പോർട്ടി റൈഡിങ് പൊസിഷൻ നൽകുന്നു. LCD മീറ്റർ കൺസോൾ, LED ഡേ ടൈം റണ്ണിംഗ് ലാംപ്, LED ടൈൽ ലൈറ്റ് എന്നിവയോട് കൂടിയ ഇവന്  രൂപത്തിൽ ഒരു ബിഗ് ബൈക്ക് ലൂക്കാണ് സുസുക്കി ഇവന് നൽകിയിട്ടുള്ളത്. ഒപ്പം പുത്തൻ മോഡലിന് പുതിയ നിറങ്ങളും എത്തിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് വളരെ മുൻപ് പടിയിറങ്ങിയ inazuma 250 യുടെ എൻജിൻ തന്നെയാണ് GSX 250r ലും എത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന CBR 250 യെക്കാളും കരുത്ത് കുറവാണ് GSX 250R ന് 248 സിസി, ലിക്വിഡ് കോൾഡ്, SOHC, പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ കരുത്ത് 24 bhp യും ടോർക് 22nm വുമാണ്. 181 kg ഭാരമുള്ള ഇവന് 790 mm ആണ് സീറ്റ്‌ ഹൈറ്റ്, കൂടുതൽ സുരക്ഷക്കായി Abs ഉം കുട്ടിനുണ്ട്. വില  $4949 (Rs. 3.65 ലക്ഷം രൂപയാണ്.

© Copyright automalayalam.com, All Rights Reserved.