KTM 490 ട്വിൻ സിലിണ്ടർ ഇന്ത്യയിൽ ഉത്പാധിപ്പിക്കും.

4 ബ്രാൻഡിൽ ഈ എൻജിൻ നിരത്തിലെത്തും.


KTM ന്റെ എൻട്രി ലെവൽ ഇരട്ടസിലിണ്ടർ എൻജിൻ ബജാജിന്റെ സഹായത്തോടെ 100% ഇന്ത്യയിൽ ഉത്പാതിപ്പിക്കും. നേക്കഡ്, സൂപ്പർ സ്പോർട്സ്, സാഹസികൻ എന്നിങ്ങനെ മോഡലുകളാണ് KTM നിരയിൽ ഉണ്ടാക്കുക. 2022 ആദ്യ മോഡൽ എത്തുമ്പോൾ ഇതേ ഹൃദയവുമായി husqvarna യുടെ കഫെ റേസർ, സ്ക്രാംബ്ലർ, സാഹസികൻ മോഡലുകൾ പിറവിയെടുക്കും.  വിൽക്കുറവുള്ള മോഡൽ എത്തുക ബജാജ് ബ്രാൻഡിലാകും.  വിലയിൽ റോയൽ എൻഫീൽഡ്  650 ട്വിൻസുമായി മത്സരിക്കുന്ന മോഡലാകും അത്. KTM ന്റെ ചൈനീസ് പങ്കാളിയായ CF Moto യിലും ഈ എൻജിൻ പ്രതീഷിക്കാം. 

നേരത്തെ വാർത്തകൾ അനുസരിച്ച് 60 bhp കരുത്ത് പ്രതീഷിക്കാം ഈ ഓസ്ട്രിയൻ ബജാജ് ഇരട്ട സിലിണ്ടർ  എൻജിന്.

© Copyright automalayalam.com, All Rights Reserved.