Officially, Aprilia SXR 160 ഇന്ത്യയിൽ അവതരിപ്പിച്ചു.

aprilia യുടെ മാക്സി സ്കൂട്ടറാണ് SXR 160.


aprilia SR 160 യുടെ അതേ ഹൃദയം തന്നെയാണ് SXR 160 യിലും എത്തിയിരിക്കുന്നത്. 160 സിസി  3 വാൽവ് സിംഗിൾ സിലിണ്ടർ എൻജിൻ കരുത്ത് 10.9  ps ഉം ടോർക് 11.6  nm വുമാണ് എന്നാൽ സ്‌പോർട്ടി സ്കൂട്ടറിൽ നിന്ന് മാക്സി സ്കൂട്ടറിലേക്ക് മാറിയപ്പോൾ കൂടുതൽ സൗകര്യങ്ങൾ SXR 160 യിൽ എത്തിയിട്ടുണ്ട്.  

ചെറിയ യാത്രകൾക്കായി ഒരുക്കിയ ഇവന് വലിയ സീറ്റ്, ബർഗ്മാനിൽ കണ്ടതുപോലെയുള്ള ഹാൻഡിൽബാർ , കംഫോർട്ടായി ഇരിക്കുന്ന തരത്തിൽ തന്നെയാണ് ഹാൻഡിൽബാർ ബാർ പൊസിഷനും,  വിൻഡ് ഷിൽഡ്, മികച്ച യാത്രാസുഖത്തിനായി ഒരുക്കിയ സസ്പെൻഷനാണ്, ഒപ്പം കൂടുതൽ വിവരങ്ങൾ നൽകുന്ന  ഡിജിറ്റൽ മീറ്റർ കൺസോൾ, വലിയ 7 ലിറ്റർ ഇന്ധനടാങ്ക്  എന്നിവയാണ് SXR 160 യുടെ ഹൈലൈറ്റുകൾ. ഒപ്പം അലോയ് വീലോട് കൂടിയ ചെറിയ 12 ഇഞ്ച് ടയറുകളാണ് പുത്തൻ മോഡലിന് aprilia നൽകിയിട്ടുള്ളത്.  

കംഫോർട്ട് ഒരു നിര തന്നെ പറയാൻ ഉണ്ടെങ്കിലും ചില പ്രേശ്നങ്ങൾ ഇവയൊക്കെയാണ്  സീറ്റിനടിയിലാണ് പെട്രോൾ ടാങ്ക് ക്യാപ്, ലെഗ്‌റൂം - സീറ്റിനടിയില്ലെ സ്റ്റോറേജ് എന്നിവ സാധാ സ്കൂട്ടറുകൾ പോലെ തന്നെയാണ്.

പിന്നെ രൂപം  ഒറ്റ നോട്ടത്തിൽ മനസ്സിലാകും ഇതൊരു aprilia സ്കൂട്ടർ ആണെന്ന്. മുന്നിലെ aprilia സ്പോർട്സ് ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന ഇരട്ട LED ഹെഡ്‍ലാംപാണ്, ലൈറ്റുകൾ എല്ലാം LED ആക്കിയിട്ടുണ്ട്.  4 നിറങ്ങളിൽ ലഭ്യമാകുന്ന  ഇവന്. 1.26 ലക്ഷം രൂപയാണ് ഇന്ത്യയിൽ  സ്‌ഷോറൂം വില.   

© Copyright automalayalam.com, All Rights Reserved.