പുതിയ പ്ളാൻ്റുമായി ബജാജ്.

പ്രീമിയം ബൈക്കുകളാണ് ഇവിടെ ഉല്പാദിപ്പിക്കുക

ബജാജ് കുടുംബത്തിൽ കൂടുതൽ അംഗങ്ങൾ എത്തിയതോടെ പുതിയ പ്ളാൻറ് ഒരുക്കാൻ തയ്യാറായി ബജാജ്. ഇപ്പോഴുള്ള KTM, Husquvarna മോഡലുകൾക്ക് പുറമേ ഭാവിയിൽ ട്രിയംഫ്, ഇലക്ട്രിക്ക് ബൈക്കുകൾ വരുന്നത് മുന്നിൽ കണ്ടാണ് ഈ പുതിയ നീക്കം. 650 കോടി ചിലവിട്ടാണ് പുതിയ പ്ളാൻറ് മഹാരാഷ്ട്രയിൽ ഒരുങ്ങുന്നത്. 2023 ഓടെ പ്രവർത്തനം ആരംഭിക്കുന്ന പ്ളാന്റിന്റെ കപ്പാസിറ്റി പുറത്ത് വിട്ടിട്ടില്ല. എന്നാൽ ബജാജിൻറെ തന്നെ  ചക്കൻ പ്ളാന്റിനോട് കിട പിടിക്കുന്ന തരത്തിൽ ആകും പുതിയ പ്ളാൻറ് ഒരുങ്ങുക. ചക്കൻ പ്ളാന്റിൽ 100,000 യൂണിറ്റിന് മുകളിലാണ് ഇപ്പോൾ പ്രൊഡക്ഷൻ നടക്കുന്നത്. ഇപ്പോൾ 70 രാജ്യങ്ങളിൽ പടർന്ന് നിൽക്കുന്ന ബജാജിന് ഇന്ത്യയിൽ 3 പ്ളാന്റുകൾ ആണ് ഉള്ളത്. 

© Copyright automalayalam.com, All Rights Reserved.