2021 ൽ പുതിയ പ്ലാനുകളുമായി ബെനെല്ലി.

പുതിയ ബൈക്കുകളും, ഷോറൂമുകളുമാണ് ഇന്ത്യയിൽ എത്താൻ ഒരുങ്ങുന്നത്.

2020 ൽ കോറോണയെ തുടർന്ന് വലിയ പരുക്ക് പറ്റിയ ബൈക്ക് ബ്രാൻഡുകളിൽ ഒന്നാണ് ബെനെല്ലി. വലിയ പ്രതീക്ഷകളോടെ എത്തിയ Imperiale 400 ന് വില വലിയ തോതിൽ ഉയർന്നതും, BS 6 ൽ മോഡലുകളെ എത്തിക്കാൻ കഴിയാത്തതും ബെനെല്ലി ഇന്ത്യക്ക് തിരിച്ചടിയായി.  

എന്നാൽ 2021 ൽ കൂടുതൽ സജീവമായി ഇന്ത്യയിൽ പ്രവർത്തനം തുടരാൻ ആണ് ബെനെല്ലിയുടെ തീരുമാനം അതിനായി ഓഗസ്റ്റ് മാസം ആവുമ്പോളേക്കും 8,  BS 6  മോഡലുകൾ എത്തിക്കാനാണ് ബെനെല്ലിയുടെ ആദ്യ പദ്ധതി ഇപ്പോൾ ഇന്ത്യയിൽ Imperiale 400 മാത്രമാണ് ബെനെല്ലിക്ക് വില്പനയുള്ള ഏക BS 6 മോഡൽ.  

ഇതിനൊപ്പം ഷോറൂം ശൃംഖല ഉയർത്തുക്കുക്കയാണ് രണ്ടാമത്തെ പദ്ധതി. ഇപ്പോൾ  30 ഓളം  ഷോറൂമുകളിൽ നിന്ന്  അടുത്ത വർഷം മാർച്ച് ആകുമ്പോഴേക്കും 50 ഷോറൂമുകളിലേക്ക് എത്തിക്കും.  

പുതിയ മോഡലുകൾക്കൊപ്പം പുതിയ ഷോറൂമുകൾ കൂടി വരുന്നതോടെ  അടുത്ത സാമ്പത്തിക വർഷത്തെ വില്പന 7000 യൂണിറ്റിലേക്ക് എത്തുമെന്നാണ് ബെനെല്ലിയുടെ കണക്ക് കൂട്ടൽ. ഇതോടെ ഇന്ത്യയിലെ പ്രൊഡക്ഷൻ കപ്പാസിറ്റി 40,000  യൂണിറ്റിലേക്ക് എത്തിക്കാനും ബെനെല്ലിക്ക് പദ്ധതിയുണ്ട്. 

© Copyright automalayalam.com, All Rights Reserved.