വില്പനയിൽ കരുത്ത് കാട്ടി ഹോണ്ട ഹൈനെസ്സ്.

റോയൽ എൻഫീൽഡിൻറെ 3 മോഡലുകൾ CB 350 ക്ക് മുന്നിലുണ്ട്.

ക്ലാസിക് ബൈക്കുകളിലെ റോയൽ എൻഫീൽഡ് ബൈക്കുകളുടെ കുത്തക അവസാനിപ്പിക്കാനായി എത്തിയ ഹോണ്ടയുടെ ക്ലാസിക് താരം CB 350 നവംബർ മാസത്തിൽ മികച്ച വില്പന നേടി.  ഒക്ടോബറിനെക്കാളും മൂന്നിരട്ടി വിൽപ്പനയാണ് CB 350 ഇന്ത്യയിൽ നേടിയത്. ഇതോടെ റോയൽ എൻഫീൽഡ് നിരയിൽ Electra 350 യെ പിന്നിലാക്കി CB 350, 4 ആം സ്ഥാനം കരസ്ഥമാക്കി. ഇനി മുകളിൽ ഉള്ളത് ബുള്ളറ്റ് 350, പുതിയ താരമായ Meteor 350 യും, ഇന്ത്യൻ മാർക്കറ്റിലെ 200 - 500 സിസി സെഗ്മെന്റിലെ  രാജാവായ ക്ലാസിക് 350 യുമാണ്.  

ഇന്ത്യയിൽ Jawa മോഡലുകളും, ബെനെല്ലി Imperiale ഉം സാധിക്കാത്തത് ഹോണ്ടക്ക് സാധിച്ചു തുടങ്ങി എന്നാണ്  ഈ കണക്കുക്കൾ സൂചിപ്പിക്കുന്നത്. ക്ലാസിക് നിരയിൽ കൂടുതൽ ശക്തിയാർജിക്കാൻ ബെനെല്ലിയും ഹോണ്ടയും തങ്ങളുടെ 250 സിസി മോഡലുകൾ അണിയറയിൽ ഒരുക്കുന്നുണ്ട്.  

 Nov-20Oct-20Diff
Classic 3503939141953-2562
Meteor 350703107031
Bullet 350651311203-4690
CB 350406712902777
Electra 35034906405-2915

© Copyright automalayalam.com, All Rights Reserved.