യമഹ R3, R 25, 2021 എഡിഷൻ അവതരിപ്പിച്ചു.

2020 മോഡലിനെവിട്ട് വലിയ മാറ്റങ്ങൾ ഇല്ലാതെയാണ് ഇരുവരും ജപ്പാനിൽ എത്തിയത്.

യമഹയുടെ ഇരട്ട സിലിണ്ടർ സ്പോർട്സ് ബൈക്കുക്കായ യമഹ R3, R25 മോഡലുകളുടെ 2021 എഡിഷൻ ജപ്പാനിൽ അവതരിപ്പിച്ചു.  രൂപത്തിലും ഹൃദയത്തിലും ഒരു മാറ്റമില്ലാതെയാണ് പുത്തൻ മോഡൽ എത്തിയിരിക്കുന്നത്. എന്നാൽ പുതിയ പുതിയ 3 നിറങ്ങൾ വന്നതാണ് ഏക മാറ്റം.  

R3 യുടെ ഹൃദയം  320cc,പാരലൽ ട്വിൻ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിൻ കരുത്ത്  10,750rpm ൽ 41.5ps യും ടോർക്  9,000rpm ൽ  29Nm  വുമാണ്.

എന്നാൽ R 25 ൻറെ ഹൃദയം 249cc ,പാരലൽ ട്വിൻ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിൻ കരുത്ത് 12,000 rpm ൽ 35 ps ആണ് ടോർക് 10,000 rpm ൽ 23 nm ആണ്.

ഹൃദയത്തിൽ മാറ്റമുണ്ടെങ്കിലും ഇരുവർക്കും  ഗിയർ ബോക്സ്, രൂപം, ഭാരം (170kg ) എന്നിവയുടെ കാര്യത്തിൽ മാറ്റമില്ല. R3 യെക്കാളും വിലയിൽ വലിയ വ്യത്യാസമില്ല R 25 ന്.  വില R 3 -  687,500 yen (inr 491,873/-),  YZF-R25 ABS - 654,500 yen (inr 468,263) മാണ് ജപ്പാനിലെ സ്‌ഷോറൂം വില.  

R3 യുടെ പ്രധാന എതിരാളി ഇന്ത്യയിൽ വരവറിച്ചതിനാൽ കൂടുതൽ വൈകാതെ പുത്തൻ മോഡലും ഇന്ത്യയിൽ എത്തുമെന്ന് പ്രതീഷിക്കാം.

© Copyright automalayalam.com, All Rights Reserved.