വില കൂട്ടി തുടക്കം.

വിലകയറ്റവും ഓഫറുകളുമായി ഹീറോ.

ലോകത്തിലെ ഏറ്റവും വലിയ ഇരു ചക്ര വാഹനനിർമാതാക്കളായ ഹീറോയുടെ മോഡലുകൾക്ക് 1500 രൂപവരെ ജനുവരി 1 മുതൽ വില കൂട്ടാൻ ഒരുങ്ങുന്നു. ഈ ചെറിയ വിലകയറ്റത്തിന് പിന്നിലെ വില്ലൻ ബൈക്കുകളുടെ  അസംസ്‌കൃത വസ്തുക്കളായ സ്റ്റീൽ , അലൂമിനിയം, പ്ലാസ്റ്റിക്ക്സ് തുടങ്ങിയവക്ക് വന്ന വില കയറ്റമാണ്.  

ഒപ്പം വർഷാവസാനം ആയതിനാൽ Xtreme 160R ന് ഓഫറുകളും ഹീറോ നൽകുന്നുണ്ട്. ഹീറോ ഉടമകൾ തന്നെ Xtreme 160R സ്വന്തമാക്കുകയാണെങ്കിൽ 4,000/- രൂപവരെ  ബോണസ് നൽകുമെന്നാണ് ഹീറോ അറിയിച്ചിരിക്കുന്നത്    

ഈ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം KTM, Bajaj, Yamaha, Suzuki തുടങ്ങിയ ബൈക്ക് ബ്രാൻഡ് ക്കളുടെ മോഡലുകളുടെ വിലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 

© Copyright automalayalam.com, All Rights Reserved.