2021 ഹിമാലയനും പരീക്ഷണ ഓട്ടത്തിൽ.

2021 വലിയ മാറ്റങ്ങളുമായാകും പുത്തൻ മോഡൽ എത്തുക.

ഇന്ത്യൻ മാർക്കറ്റിലെ ജനപ്രിയ സാഹസികൻ 2021 പുതിയ മാറ്റങ്ങളുമായി എത്തും. പുത്തൻ ടെക്നോളജിയിലേക്ക് റോയൽ എൻഫീൽഡ് മാറുന്ന സാഹചര്യത്തിൽ ഹിമാലയന് റോയൽ എൻഫീൽഡ് 2021 എഡിഷന് Meteor 350 യിൽ കണ്ട  Tripper navigation system കൂട്ടിച്ചേർക്കും.  

ഒപ്പം എൻജിൻ കൂടുതൽ സ്മൂത്ത് ആകുന്നതിനൊപ്പം ഇന്ധനക്ഷതക്കൊപ്പം കരുത്തിലും വിലയിലും വർദ്ധനയുണ്ടാകും,   ഹാൻഡ്ലിങ്ങിലും കൂടുതൽ മിടുക്കനായാകും പുത്തൻ മോഡൽ എത്തുക. ഇപ്പോൾ ഹിമാലയൻറെ ഹൃദയം  411cc സിംഗിൾ SOHC  സിലിണ്ടർ എൻജിന്  കരുത്ത്  24.3 BHP യും ടോർക്  32 Nm വുമാണ്.  

കൂടുതൽ മോഡലുകൾ ഇന്ത്യയിൽ എത്തുന്നതിൻറെ ഭാഗമായി ഇന്നലെ ഇന്റർസെപ്റ്റർ അടിസ്ഥാനപ്പെടുത്തി ഒരു മോഡലും ഇന്നലെ സ്പോട്ട് ചെയ്തിരുന്നു. 

© Copyright automalayalam.com, All Rights Reserved.