Husqvarna 401 ഇന്ത്യയിലെത്താൻ വൈകും .

ഇന്ത്യയിൽ ഈയിടെ 401 സ്പോട്ട് ചെയ്തിരുന്നു.


Husqvarna യുടെ KTM 390 യുടെ മോഡലുമായി എത്തുന്ന 401 ഇന്ത്യയിലെത്താൻ വൈകും. 390 യെക്കാളും വില കുറഞ്ഞ് എത്തുന്ന ഇവന് Husqvarna  യുടെ 250 ട്വിൻസിൻറെ അതെ ഡിസൈൻ പിന്തുടരുനെങ്കിലും വീൽ സ്പോക്ക് വീലുക്കളാണ്. ഇന്ത്യയിൽ 250 ട്വിൻസിൽ നിന്ന് കിട്ടിയ പോരായ്മാക്കൾ പരിഹരിക്കുന്നതിനൊപ്പം ഇന്ത്യയിൽ വലിയ തോതിൽ ലോക്കലൈസ് ചെയ്ത്  വില കുറക്കാനും പദ്ധതിയുണ്ടെന്നാണ് അണിയറ സംസാരം. അതോടെ 401 ന് മികച്ച തുടക്കം ഇന്ത്യയിൽ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് Husqvarna യുടെ കണക് കൂട്ടൽ. 2019 മുതൽ തന്നെ Husqvarna  യുടെ 125, 250, 390 മോഡലുകൾ ഇന്ത്യയിൽ ഉല്പാദിപ്പിക്കുക്കയും കയറ്റി അയക്കുന്നുണ്ട്. എന്തായാലും ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം 125, 390 മോഡലുകൾ ഇന്ത്യൻ വിപണിയിൽ എതാൻ സാധ്യതയുണ്ട്.

© Copyright automalayalam.com, All Rights Reserved.