ഇന്റർസെപ്റ്ററിൻറെ പുതിയ വാരിയൻറ് പരീക്ഷണഓട്ടത്തിൽ.

ഓരോ 3 മാസം കൂടുമ്പോൾ പുതിയ മോഡൽ ഇറക്കുമെന്നാണ് റോയൽ എൻഫീൽഡ് അറിയിച്ചിരുന്നത്.

ഇന്ത്യയിലും വിദേശത്തും ഏറെ ജനപ്രീതിയാർജിച്ച റോയൽ എൻഫീൽഡ് 650 ട്വിൻസിലെ ഇന്റർസെപ്റ്റർ 650 യോട് അടുത്ത് നിൽക്കുന്ന പ്രോട്ടോടൈപ്പ് ആണ് പരീക്ഷണഓട്ടത്തിനിടയിൽ സ്പോട്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴുള്ള മോഡലിനെ അപേക്ഷിച്ച് സ്പോട്ട് ചെയ്ത മോഡലിന് Chrome  ഡബിൾ ഇസ്‌ഹാക്സ്റ്റിന് പകരം സിംഗിൾ സൈഡഡ് ബ്ലാക്ക് ഇസ്‌ഹാക്സ്റ്റ് ആണ് നൽകിയിരിക്കുന്നത്. പിൻ വശം മുഴുവനായി ഇന്റർസെപ്റ്റർ പോലെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്റർസെപ്റ്ററിൻറെ വലിയ ജനസമതിയും പുത്തൻ Meteor 350 യെയും അടിസ്ഥാനപ്പെടുത്തി പുത്തൻ മോഡൽ എത്താനാണ് സാധ്യത. ഇന്ത്യയിൽ അടുത്ത ഓരോ 3 മാസം കൂടുമ്പോൾ പുത്തൻ മോഡൽ അവതരിപ്പിക്കുമെന്നാണ് റോയൽ എൻഫീൽഡ് അറിയിച്ചിരുന്നത്. ഇതിൻറെ ഒരുക്കത്തിൽ 28 ഓളം പുതിയ മോഡലുകൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്. 

© Copyright automalayalam.com, All Rights Reserved.