6 മാസം 9 ബൈക്കുകൾ.

ട്രിയംഫിൻറെ അഫൊർഡബിൾ മോഡലായിരിക്കും ആദ്യ ലോഞ്ച്.

പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ട്രിയംഫ് ആണ് അടുത്ത വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള മാസത്തിൽ 9 മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. തങ്ങളുടെ ഇന്റർനാഷണൽ വിപണിയിലെ അഫൊർഡബിൾ മോഡലായ  Trident 660 ആയിരിക്കും ആദ്യ മോഡൽ 6.5 മുതൽ 7 ലക്ഷത്തിന് താഴെയാകും ഇവൻറെ വില. ഒപ്പം സ്പെഷ്യൽ എഡിഷൻ മോഡലുകളും, ഫേസ് ലിഫ്റ്റ് മോഡലുകളും ഈ നിരയിൽ പെടും. എന്നാൽ ബജാജ് ട്രിയംഫ് പങ്കാളിത്തത്തോടെയുള്ള സിംഗിൾ സിലിണ്ടർ മോഡൽ ഈ നിരയിൽ ഉണ്ടാകില്ല. ജൂൺ 2020 - ജൂലൈ 2021 കാലയളവിൽ 25% വരെ വളർച്ചയാണ് ട്രിയംഫ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഹാർലിയുടെ ഇന്ത്യൻ മാർക്കറ്റിലെ തകർച്ചയും ട്രിയംഫിൻറെ വളർച്ച കൂട്ടാനാണ് സാധ്യത. 

© Copyright automalayalam.com, All Rights Reserved.