Husqvarna യുടെ സാഹസികൻ അണിയറയിൽ.

Norden 901, Eicma 2019 ൽ കൺസെപ്റ്റ് അവതരിപ്പിച്ചിരുന്നു.


Husqvarna യുടെ സാഹസികന് രൂപത്തിൽ മോഡേൺ റിട്രോ ക്ലാസിക് ടൗച്ചുമായാണ് എത്തുന്നത്. ഹസ്‌കിയുടെ അതേ LED റൗണ്ട് ഹെഡ്‍ലൈറ്റ്, അതിന് മുകളിൽ വിൻഡിഷിൽഡ്   സൈഡ് ഇൻഡിക്കേറ്ററും റൗണ്ട് തന്നെ.   adventure രൂപത്തിന് ചേർന്ന് ഉയർന്നിരിക്കുന്ന ഹെഡ്‍ലൈറ്റിൽ തുടങ്ങി  സൈഡ് പാനൽ ടാങ്കിൽ അവസാനിക്കുന്നു. 21 ഇഞ്ച്, 18 ഇഞ്ച് സ്പോക്ക് വീലോട് കൂടിയാണ് Norden സ്പോട്ട് ചെയ്തിരിക്കുന്നത്. ഒപ്പം USD ഫോർക് മോണോസസ്പെൻഷൻ എന്നിവയാണ് സസ്പെൻഷൻ ഡ്യൂട്ടി ചെയുന്നത്.  

KTM Adventure 890 യുടെ അതേ ഹൃദയം കരുത്ത് ചോരാതെയാകും Norden 901 ലും എത്തുക. KTM Adventure 890 ക്ക് 889 സിസി ലിക്വിഡ് കൂൾഡ് ട്വിൻ സിലിണ്ടർ DOHC  എൻജിൻ കരുത്ത് 104 ps ആണ് ടോർക് 100 nm . ഭാരം 189 kg യും സീറ്റ് ഹൈറ്റ് 850 mm ആണ്. വരും കാലങ്ങളിൽ Husqvarna യുടെ സാഹസികൻ  Norden ൻറെ ചെറുപതിപ്പുകൾ ഇന്ത്യയിലും പ്രതീഷിക്കാം. 

© Copyright automalayalam.com, All Rights Reserved.