മനസ്സ് വായിക്കുന്ന ടെക്നോളജിയുമായി ഹോണ്ട.

പുത്തൻ പുതിയ സുരക്ഷാ സംവിധാനത്തിൻറെ പണിപ്പുരയിലാണ് ഹോണ്ട.

റഡാർ ടെക്നോളജിയെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനത്തിൻറെ പേറ്റൻറ് പുറത്തായതിന് ശേഷം അണിയറയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങളുടെ പണിപ്പുരയിലാണ് ഹോണ്ട. ഇപ്പോൾ ഇതാ റൈഡറിൻറെ മനസ്സ് വായിക്കുന്ന ടെക്നോളോജിയും ഹോണ്ട പരിക്ഷിക്കുന്നുണ്ട്. അമേരിക്കയിൽ ഇതിനായുള്ള പേറ്റൻറ് അപ്ലിക്കേഷൻ ഉടൻ ഹോണ്ട സമർപ്പിക്കുമെന്നാണ് വാർത്തകൾ.  

ബൈക്കുകളിലെ പ്രത്യകതക്കൾക്ക് പുറമേ പ്രത്യാക്കമായി നിർമ്മിച്ച ഹെൽമെറ്റ് വഴിയാണ് ഈ സിസ്റ്റത്തെ കോർഡിനേറ്റ് ചെയ്യുന്നത്. മനസ്സ് വിചാരിക്കുന്ന കാര്യങ്ങൾ ബൈക്കിലേക്ക് മനസ്സിലാക്കി കൊടുത്ത് ബൈക്കിനെ അതിനായി ഒരുക്കുന്ന ഈ സാങ്കേതികവിദ്യ വരും വർഷങ്ങളിൽ ഹോണ്ടയുടെ ടോപ് ഏൻഡ് ബൈക്കുകളിൽ എത്തും. 

© Copyright automalayalam.com, All Rights Reserved.