വെസ്പ, Aprilia യുടെ പുതിയ മോഡലുകൾ ഇന്ത്യയിലെത്തും.

Aprilia യുടെ മിഡ്‌ഡിൽ വെയിറ്റ് താരവും വെസ്പയുടെ ഇലക്ട്രിക്ക് മോഡലും എത്തുക.

aprilia യുടെ മിഡ്‌ഡിൽ വെയിറ്റ് താരങ്ങളായ RS 660 , Tuono 660 മോഡലുകളാണ് ഇന്ത്യയിൽ അടുത്തവർഷം പകുതിയോടെ എത്താൻ നില്കുന്നത്. aprilia യുടെ ഡിസൈൻ ആധുനികരിച്ച് എത്തിയ RS 660 ന് RSV4 നെ അടിസ്ഥാനപ്പെടുത്തിയുള്ള ഇലക്ട്രോണിക്സ് പാക്കേജ് തന്നെയാണ് aprilia കൊടുത്തിട്ടുള്ളത്.  

ഹൃദയം 660cc ട്വിൻ സിലിണ്ടർ എൻജിൻ കരുത്ത് 100 BHP യും ടോർക്  67 Nm ആണ്. വില 13 ലക്ഷത്തിന് അടുത്തായിരിക്കും.  ഇന്ത്യയിൽ ZX 6R ആയിരിക്കും പ്രധാന എതിരാളി.

വെസ്പയുടെ ഭാവിയിലെ താരമായ ഇലക്ട്രിക്ക് സ്കൂട്ടർ Elettrica ഇന്ത്യയിൽ എത്താൻ ഒരുങ്ങുന്നു. 2022 ഓടെ വിപണിയിൽ എത്തുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.  ഇന്റർനാഷണൽ വിപണിയിൽ നിലവിലുള്ള മോഡലിന് വെസ്പയുടെ അതെ ഡിസൈൻ തന്നെയാണ് എന്നാൽ നിറം Chrome ആണ്,   2 റൈഡിങ് മോഡ്, TFT ഡിസ്‌പ്ലൈ സ്മാർട്ട് ഫോൺ കണക്റ്റിവിറ്റി, LED ലൈറ്റിംഗ് എന്നീ ഫീചേഴ്‌സുമായി എത്തുന്ന ഇവൻറെ ഹൃദയം 6 bhp കരുത്തും 200 nm ടോർക്കും നൽകുന്ന ഇലക്ട്രിക്ക് മോട്ടോറാണ്. പരമാവധി വേഗം 70 kmph ആണ്.  

© Copyright automalayalam.com, All Rights Reserved.