Aprilia സ്പോർട്സ് ബൈക്ക് വൈകും

രണ്ട് പതിപ്പുകളായാണ് aprilia മോഡലുകൾ എത്തുക.


2018 ഡൽഹി ഓട്ടോ എക്സ്പോ യിലാണ് തങ്ങളുടെ കുഞ്ഞൻ 150 മോഡലുകൾ ഇന്ത്യയിൽ aprilia പരിചയപ്പെടുത്തുന്നത് അന്നുമുതലെ ബൈക്ക് പ്രമിക്കളുടെ ഉറക്കം കെടുത്തിയെങ്കിലും ഇന്ത്യൻ ലോഞ്ച് മാത്രം ഉണ്ടായില്ല. എന്നാൽ aprilia കണക്ക് കൂട്ടിയും കുറച്ചും ഇരിക്കുകയായിരുന്നു.  വില വലിയ ഘടകമായ ഇന്ത്യ പോലെയുള്ള മാർക്കറ്റിൽ തങ്ങളുടെ പാരമ്പര്യം നഷ്ടപ്പെടാതെ തന്നെ മോഡൽ ഇറക്കാനുള്ള തീരുമാനത്തിന് ഒടുവിൽ തങ്ങളുടെ പുതിയ ബൈക്ക് പ്രഖ്യാപിച്ചു 400 സിസി കപ്പാസിറ്റിക്ക് അടുത്തുള്ള RS 400, Tuono 400 ആണ്  ഇന്ത്യയിൽ എത്തുന്നത്. ഇറ്റലിയിൽ വികസിപ്പിക്കുന്ന 400 മോഡൽ വലിയ തോതിൽ ഇന്ത്യയിൽ നിർമിക്കാനാണ് പദ്ധതിയിടുന്നത്. എൻജിൻ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ലെങ്കില്ലും. 2023 ലായിരിക്കും പുത്തൻ മോഡൽ ഇന്ത്യൻ മണ്ണിൽ എത്തുക. ടെക്നോളജിയിലും പെർഫോമൻസിലും മുൻനിരയിൽ നിൽക്കുന്ന aprilia മോഡൽ വിലയിലും എതിരാളികളുമായി എതിരിടുന്ന തരത്തിലായിരിക്കും aprilia ഒരുക്കുക 

© Copyright automalayalam.com, All Rights Reserved.