2021 CBR 150R ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിച്ചു.

CBR 150R ഇന്ത്യയിൽനിന്ന് 2017 ലാണ് പടിയിറങ്ങിയത്.


2020 എഡിഷനെ അപേക്ഷിച്ച് പുതിയ നിറം മാത്രമാണ് പ്രധാന മാറ്റം ഒപ്പം USD ഫോർക്ക് ഉണ്ടാകുമെന്ന് അഭ്യുഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അഡ്ജസ്റ്റ് ചെയ്യാവുന്ന ടെലിസ്കോപിക്, മോണോ സസ്പെൻഷൻ തന്നെയാണ് ഇപ്പോഴും ഉള്ളത്. ടയർ 100 സെക്ഷൻ മുന്നിലും പിന്നിൽ 130 സെക്ഷൻ തന്നെയാണ്.  

ഇന്ത്യയിൽ നിർത്തിയ CBR 150R മായി രൂപത്തിൽ വലിയ മാറ്റമാണ് ഇന്റർനാഷണൽ മോഡലിന് ഉള്ളത്. CBR fireblade മോഡലുകളെ അനുസ്മരിപ്പിക്കുന്ന ഷാർപ് ആയ ഡിസൈനോപ്പം  ഇരട്ട LED ഹെഡ്‍ലൈറ്റ്, സ്‌പോർട്ടി സീറ്റിങ് പൊസിഷൻ, ഉയർന്നിരിക്കുന്ന പിൻ സീറ്റ്, ഫുള്ളി LCD മീറ്റർ കൺസോൾ  എന്നിവയാണ് പ്രധാന മാറ്റങ്ങൾ.  

എന്നാൽ ഇന്റർനാഷണൽ മോഡലിന് ഇന്ത്യൻ മോഡലിനെക്കാൾ കരുത്ത് കുറവും ടോർക് കുടുതലുമുണ്ട്. പുത്തൻ മോഡലിന്  149cc സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിൻ കരുത്ത് 17.1 bhp യും ടോർക് 14.4 Nm ആണ് എന്നാൽ ഇന്ത്യൻ മോഡലിന് ഉണ്ടായിരുന്നത് 18.28 bhp കരുത്തും 12.66 nm ടോർക്കുമാണ്. എന്നാൽ ഭാരത്തിൽ 3 kg കുറവുണ്ട് പുത്തൻ മോഡലിന് ഭാരം 135 kg.

© Copyright automalayalam.com, All Rights Reserved.