കുഞ്ഞൻ KTM പുതിയ രൂപത്തിലെത്തി.

KTM ഡ്യൂക്ക് 125, 2021 എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു.

ഡ്യൂക്ക് 200 മായി രൂപത്തിലും ഫീചേഴ്സിലും സാമ്യമുള്ള പുത്തൻ മോഡലിന്. പുതിയ  സ്പ്ലിറ്റ് ഷാസി, പുതിയ 13.5 ലിറ്റർ  കപ്പാസിറ്റി കൂടിയ  ഇന്ധനടാങ്ക്, പുതിയ സീറ്റ്, ഹാലൊജൻ ഹെഡ്‍ലാംപ്പിൽ LED DRL എന്നിവ നൽകിയപ്പോൾ ബാക്കി ലൈറ്റുകൾ എല്ലാം LED തന്നെയാണ്. എന്നാൽ പുതിയ രൂപത്തിൽ വന്ന ഡ്യൂക്ക് 125 ന് ഭാരം 159 കെജിയിൽ എത്തി. എൻജിൻ പഴയ BS 6 മാലിനിക്കരണ ചട്ടം പാലിക്കുന്ന 124.7cc ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിൻ കരുത്ത് 9250 RPM ൽ 14.5 PS ഉം ടോർക് 8000 RPM ൽ 12 Nm വുമാണ്. ഇലക്ട്രിക്ക് ഓറഞ്ച്,  സെറാമിക് വൈറ്റ് എന്നീ നിറങ്ങളിൽ ലഭിക്കുന്ന പുത്തൻ മോഡലിന് വില 1.50 ലക്ഷം രൂപയാണ് ഡൽഹിയിലെ എസ്‌ഷോറൂം വില.  ഇതോടെ പ്രധാന എതിരാളിയായ യമഹ MT 15 നെക്കളും 10,000 രൂപ കൂടുതലാണ് MT ഡ്യൂക്ക് 125 ന് 

© Copyright automalayalam.com, All Rights Reserved.