KTM ഡ്യൂക്ക് 125 ഡീലർഷിപ്പുകളിലേക്ക്.

ഒപ്പം ചില മാറ്റങ്ങളും പുത്തൻ മോഡലിനുണ്ട്.


ഇന്ത്യയിൽ ഒഫീഷ്യൽ ലോഞ്ച് ആയില്ലെങ്കിലും പുത്തൻ 2021 മോഡൽ ഡ്യൂക്ക് 125 ഷോറൂമുകളിൽ എത്തി തുടങ്ങി. രൂപത്തിൽ ഡ്യൂക്ക് 200 മായി വലിയ സാമ്യം ഉള്ള പുത്തൻ മോഡൽ അളവുകളിൽ പഴയ മോഡലിനെ അപേക്ഷിച്ച് ചില മാറ്റങ്ങളുണ്ട് സീറ്റ് ഹൈറ്റ് 4 mm കൂടി 822 mm ആയപ്പോൾ, ഗ്രൗണ്ട് ക്ലീറൻസ് 1 mm കുറഞ്ഞ് 154 mm ആയി. ഫ്യൂൽ ടാങ്ക് 10 ൽ നിന്ന് 13.5 ലിറ്റർ ആയപ്പോൾ ഭാരത്തിൽ 159 kg ആയി. ഫ്രയിം, ഹെഡ് ലാംപ്, ഡിസൈൻ, LCD മീറ്റർ കൺസോൾ  എന്നീവ ഡ്യൂക്ക് 200 ൽ നിന്ന് മാറ്റമില്ലാതെ ഇവനിലും എത്തും. വിലയിൽ  7,000 രൂപയുടെ വർദ്ധനയാണ് ഉണ്ടാകുന്നത്. ഇപ്പോൾ 1.44 ലക്ഷം രൂപയാണ് തൃശ്ശൂരിലെ സ്‌ഷോറൂം വില.  

എൻജിൻ പഴയ  9250 RPM ൽ  14.5 PS കരുത്ത് പകരുന്ന 125cc ലിക്വിഡ് കൂൾഡ് എൻജിൻ തന്നെ.

© Copyright automalayalam.com, All Rights Reserved.