ഹാർലി ഡേവിഡ്സൺ ഷോറൂമുകൾ ഉടൻ പ്രവർത്തനം ആരംഭിക്കും.

ഇനി ഹീറോയുടെ കൈപിടിച്ചാണ് ഹാർലി ഇന്ത്യയിൽ പ്രവർത്തിക്കുക.

ലാഭമല്ലാത്ത മാർക്കറ്റുകളിൽ നിന്ന് പിൻവാങ്ങിയ ഹാർലി, ഹീറോയുടെ കൈപിടിച്ച് വീണ്ടും എത്തുമ്പോൾ ഷോറൂമുകളുടെ കാര്യത്തിൽ വലിയ വെട്ടിക്കുറയ്ക്കൽ ഉണ്ടാകും.ആകെ ഇന്ത്യയിൽ 33 ഷോറൂമുകൾ ഉണ്ടായിരുന്ന ഹാർലിക്ക് രണ്ടാം വരവിൽ 10 ഷോറൂമുകൾ മാത്രമാണ് ഇപ്പോൾ  പ്രവർത്തന സജമായിരിക്കുന്നത്. എന്നാൽ 4 ഷോറൂമുകളുമായി അവസാന ഘട്ടചർച്ച നടക്കുന്നുണ്ട്. ഒപ്പം ഇന്ത്യയിലെ ഡീലർമാരുമായുള്ള നഷ്ടപരിഹാര ചർച്ചയുടെ  തീർപ്പിനായിട്ടാണ് ബാക്കി ഡീലർമാർ കാത്തിരിക്കുന്നത്.

ഇന്ത്യയിൽ ഇനി മുതൽ ഹീറോയുടെ കൈപിടിച്ചെത്തുന്ന ഹാർലിയുടെ എല്ലാ പ്രവർത്തനത്തിലും ഹീറോയും ഉണ്ടാകും ഒപ്പം  പുതിയ മോഡലുകളും ഇന്ത്യയിൽ എത്തിക്കാനും ധാരണയുണ്ട്.

© Copyright automalayalam.com, All Rights Reserved.