ഹോണ്ട CB 350 യുടെ കൂടുതൽ മോഡലുകൾ അണിയറയിൽ.

ക്ലാസിക് മോഡലുകളിൽ നിന്ന് പ്രജോദനം കൊണ്ടാണ് പുത്തൻ മോഡലുക്കളും എത്തുന്നത്.

ഹോണ്ട ഇന്ത്യക്ക് വേണ്ടി നിർമ്മിച്ച ക്ലാസിക് ബൈക്ക് ഹൈനെസ്സ്  CB 350 യുടെ സ്ക്രമ്ബ്ലെർ, കഫേ റേസർ മോഡലുകൾ അണിയറയിൽ ഒരുങ്ങുന്നു.  

ഇരു മോഡലുകൾക്കും ഷാസി, ടാങ്ക്, ലൈറ്റുകൾ, എൻജിൻ, മീറ്റർ കൺസോൾ എന്നിവ CB 350 യുടേത് തന്നെയാണെകിലും സ്വഭാവത്തിന് അനുസരിച്ച് രൂപത്തിലും മാറ്റങ്ങൾ ഉണ്ടാകും. സ്ക്രമ്ബ്ലെർ മോഡലിന് ഓഫ് റോഡ് ടയർ, സ്‌പോക്ക് വീൽ, റീഡിസൈൻഡ് ഇസ്‌ഹാക്സ്റ്റ്, ഹീറ്റ് ഷിൽഡ്, ഉയർന്ന സസ്പെൻഷൻ എന്നിവയായിരിക്കും മാറ്റങ്ങൾ. കഫേ റേസർ മോഡലിന് ആകട്ടെ  ക്ലിപ്പ് ഓൺ ഹാൻഡിൽലേബർ, സിംഗിൾ സീറ്റ് എന്നിവയാണ് പ്രധാന മാറ്റങ്ങൾ ഉണ്ടാക്കുക.

അടുത്ത വർഷം പകുതിയോടെ വിപണിയിലെത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിർമിക്കുന്ന   CB 350 വിദേശവിപണിയിലും അടുത്തവർഷം വിപണിയിലെത്തും.

© Copyright automalayalam.com, All Rights Reserved.