വലിയ മാറ്റങ്ങളോടെ ഡുക്കാറ്റി മോൺസ്റ്റർ

2021 ഡുക്കാറ്റി മോൺസ്റ്റർ അവതരിപ്പിച്ചു.

പുത്തൻ പുതിയ ഡുക്കാറ്റി മോൺസ്റ്ററിന് പഴയ മോഡലിനെ പോലെ മസിൽ മാൻ അല്ല കക്ഷി. മോഡേൺ ഡിസൈനുമായി എത്തുന്ന 2021 മോഡലിന് കൂടുതൽ ഷാർപ് ആക്കിയാണ് ഡുക്കാറ്റി ഒരുക്കിയിരിക്കുന്നത്. ഹെഡ്‍ലാംപിൽ മുതൽ ടൈൽ ലാംപ് വരെ ആ ഷാർപ്നെസ്സ് കാണാം. ലാംപുകൾ എല്ലാം LED ആണ്. ഡ്യൂവൽ ഇസ്‌ഹാക്സ്റ്റും ആ ഡിസൈനിൽ ചേരുന്ന തരത്തിലാണ്. ടാങ്ക് ഉരുണ്ടിട്ടാണെങ്കിലും ഷാർപ് ലൈൻ അവിടെയും കൊടുക്കാൻ ഡുക്കാറ്റി മറന്നില്ല.  

മോൺസ്റ്റർ മോഡലുകളുടെ ഹൈലൈറ്റുകളിൽ ഒന്നായ ടാങ്കിന് താഴെ നിൽക്കുന്ന ട്രെല്ലിസ് ഫ്രെമിന് പകരം Panigale V4 ൽ നിന്ന് പ്രജോദനം ഉൾകൊണ്ട ഭാരം കുറഞ്ഞ അലൂമിനിയം ഫ്രെമിലാണ് പുത്തൻ മോഡൽ നിർമിച്ചിരിക്കുന്നത്. ഭാരം കുറക്കുന്നതിനായി swingarm, wheels എന്നിവ പരിഷ്കരിച്ചിട്ടുണ്ട് ഇന്ധനടാങ്കും ചെറുതാക്കിയിട്ടുണ്ട്. ഇതോടെ ഭാരം 166 kg യിലേക്ക് എത്തിയപ്പോൾ എതിരാളിക്കളെക്കാളും ഭാരം കുറക്കാൻ സാധിച്ചു. യാത്ര കൂടുതൽ സുഖകരമാകാൻ ഹാൻഡിൽ ബാർ മുന്നോട്ട് ആകുകയും, നഗരയാത്രക്കളിൽ  കൂടുതൽ മികവിനായി ടേണിങ് റഡിയസിലും കൂടുതൽ നിയന്ത്രണത്തിനായി  വീൽ ബേസിലും വെട്ടികുറക്കലുകൾ നടത്തിയിട്ടുണ്ട്.  

Multistrada 950,  Supersport എന്നീ മോഡലുകളിൽ കണ്ട അതെ എൻജിൻ തന്നെയാണ് മോൺസ്റ്ററിലും  ഇടം പിടിച്ചിരിക്കുന്നത്. 937cc 90° V-twin എൻജിൻ കരുത്ത് 111hp യും ടോർക് 93Nm വുമാണ്. 6 സ്പീഡ് ട്രാൻസ്മിഷനാണ് ഒപ്പം 20% ലൈറ്റ് ആക്കിയ ഹൈഡ്രാളിക് ക്ലച്ച്, ബൈ ഡിറക്ഷണൽ  ക്വിക്ക് ഷിഫ്റ്ററും നൽകിയിരിക്കുന്നു. എന്നാൽ ഈ കരുത്തനെ വരുതിയിൽ നിർത്താനായി പവർ ലോഞ്ച്, റൈഡിങ് മോഡ്, കോർണേറിങ് ABS, ട്രാക്ഷൻ കണ്ട്രോൾ, വീലി കണ്ട്രോൾ എന്നിവയൊക്കെ നിയന്ത്രിക്കാൻ  4.3" ഇഞ്ച്  TFT കളർ ഡിസ്‌പ്ലേയും നൽകിയിട്ടുണ്ട്.  

UK യിൽ അവതരിപ്പിച്ച പുത്തൻ മോൺസ്റ്ററിന് 10,495 പൗണ്ട് (inr 10,22,895/- ) രൂപയാണ് വില. മോൺസ്റ്റർ, Monster + എന്നിങ്ങനെ 2 വാരിയന്റിൽ 3 നിറത്തിലാണ് മോൺസ്റ്റർ UK യിൽ ലഭ്യമാകുന്നത്. അടുത്ത വർഷം ഇന്ത്യയിലുമെത്തും. 

© Copyright automalayalam.com, All Rights Reserved.