വീണ്ടും വിലകുറക്കാൻ ഒരുങ്ങി NInja 300.

കാവസാക്കി Ninja 300 തിരിച്ചെത്തുന്നു.

കാവാസാക്കിയുടെ ഇന്ത്യയിലെ ബെസ്റ്റ് സെല്ലെർ മോഡലായ  NInja 300 ഇന്ത്യയിൽ അടുത്തവർഷം മാർച്ചിൽ അവതരിപ്പിക്കും. BS 4 മോഡലുമായി രൂപത്തിൽ വലിയ വ്യത്യാസം ഇല്ലാതെയാകും BS 6 മോഡൽ എത്തുക. എന്നാൽ കൂടുതൽ ഘടകങ്ങൾ ഇന്ത്യയിൽ ലോക്കലൈസ് ചെയ്യുന്നതിലൂടെ വില വീണ്ടും കുറച്ച് ഇറക്കാനാണ് കാവാസാക്കിയുടെ നീക്കം. BS 4 മോഡലിന് 2.98 ലക്ഷം രൂപയായിരുന്നു. അത് BS 6 ൽ എത്തുമ്പോൾ ഏകദേശം 50,000 രൂപയുടെ കുറവ് ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  

എൻജിൻ BS 6 ആകുമെങ്കിലും പവറിലും ടോർക്കിലും വലിയ മാറ്റം ഉണ്ടാകില്ല. BS 6 മോഡലിന് 296cc പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ കരുത്ത് 39hp യും ടോർക്  27Nm വുമാണ്. 6 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന്കൂടുതൽ സുരക്ഷക്കായി ഡ്യൂവൽ ചാനൽ ABS, സ്ലിപ്പർ ക്ലച്ചും കൂട്ടിനുണ്ട്. എന്നാൽ BS 6 മോഡലിന്  ഭാരത്തിൽ ചെറിയ തോതിൽ വർദ്ധനയുണ്ടാക്കും.  

2013 ലാണ് NInja 250 യുടെ പകരക്കാരനായി NInja 300 ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. എന്നാൽ 2018 ഓടെ യാണ്  ഇന്ത്യയിൽ Ninja 300 ൻറെ വര തെളിയുന്നത്. ഇന്ത്യയിൽ കൂടുതൽ ലോക്കലൈസ്  ചെയ്ത് എത്തിയ NInja 300 ന് അന്ന് വില കുറച്ചത് 62,000 രൂപയായിരുന്നു.  

© Copyright automalayalam.com, All Rights Reserved.