KTM Duke 125 പുതിയ ഡിസൈനിൽ ഉടനെത്തും.

2018 ലാണ് ഡ്യൂക്ക് 125 ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്.


KTM ൻറെ പുത്തൻ തലമുറ ഡിസൈനുമായി എത്തുന്ന 2021 ഡ്യൂക്ക് 125 ന് പുത്തൻ തലമുറ ഡ്യൂക്ക് 200 ൻറെത് പോലെ തന്നെ  ഷാർപ് ഡിസൈൻ, പുതിയ ഹാലൊജൻ ഹെഡ്‍ലാംപ്,  സ്പ്ളിറ്റ് ഷാസി, വലിയ 13.4 ലിറ്റർ ഫ്യൂൽ ടാങ്ക്, പുത്തൻ LCD മീറ്റർ കൺസോൾ എന്നീ മാറ്റങ്ങളുണ്ടാകും, സസ്പെൻഷൻ, വീൽ എന്നിവയിൽ മാറ്റമുണ്ടാകില്ല. എന്നാൽ പുതിയ നിറങ്ങളിലാകും 2021 ഡ്യൂക്ക് 125 ഇന്ത്യയിൽ അവതരിപ്പിക്കുക  

എൻജിൻ BS 6 മാലിനിക്കരണചട്ടം പാലിക്കുന്ന 14.5hp കരുത്ത് പകരുന്ന 124cc, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിന് മാറ്റം ഉണ്ടാകാൻ സാധ്യതയില്ല. വിലയിൽ 5000/- രൂപയുടെ വർദ്ധന പ്രതീഷിക്കാം.  

പുത്തൻ മോഡൽ വരുന്നതോടെ  2012 ൽ KTM ഡ്യൂക്ക് 200 ലൂടെ അവതരിപ്പിച്ച KTM ഡ്യൂക്ക് ഡിസൈനിൻറെ അവസാന മോഡൽ കൂടിയാകും 2020 KTM ഡ്യൂക്ക് 125.  

 

© Copyright automalayalam.com, All Rights Reserved.