ഹീറോയുടെ പുതിയൊരു സാഹസികൻ കൂടി.

XTEC എന്ന പേരാണ് ഇന്ത്യയിൽ പേറ്റൻറ് ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും അഫൊർഡബിൾ ADV ആയ Xpulse 200 ൻറെ ഇന്ത്യയിലെ വില്പനകണ്ടാണ് പുത്തൻ മോഡൽ എത്താൻ ഒരുങ്ങുന്നത്. ഹീറോയുടെ തന്നെ ഇന്ത്യയിൽ ഹിറ്റായി മാറിയ Xtreme 160R നെ അടിസ്ഥാനപ്പെടുത്തിയാണ് പുത്തൻ മോഡൽ എത്തുക എന്നാണ് അഭ്യൂഹം. Xtreme 160 യുടെ  163 സിസി  എയർകൂൾഡ് എൻജിൻ ഇവനിൽ തുടരുമെങ്കിലും എൻജിൻ ട്യൂണിങ്ങിൽ മാറ്റം ഉണ്ടാകും.

Xtreme 160R ന് 163 cc എയർ കൂൾഡ് എൻജിൻ കരുത്ത് 8500 rpm  ൽ  15 bhp യും ടോർക്ക് 6500 rpm ൽ  14 Nm ആണ്. 5 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന്  4.7 സെക്കൻഡ് കൊണ്ട് 60 kmph വേഗത കൈവരിക്കും. വില ₹ഡബിൾ ഡിസ്ക് 106,900/- രൂപയും സിംഗിൾ ഡിസ്ക് മോഡലിന് 103,900 രൂപയാണ്  തൃശ്ശൂരിലെ സ്‌ഷോറൂം വില  

 

© Copyright automalayalam.com, All Rights Reserved.