യമഹയുടെ FZ Fi Vintage എഡിഷൻ അവതരിപ്പിച്ചു.

ചെറിയ മാറ്റങ്ങളുമായാണ് Vintage എഡിഷൻ എത്തിയിരിക്കുന്നത്.

പുതിയ Vintage ഗ്രീൻ പെയിന്റ് സ്കീമിൽ എത്തുന്ന മോഡലിന് പുതിയ ഗ്രാഫിക്‌സും എത്തിയിട്ടുണ്ട്. vintage ബൈക്കുകളെ അനുസ്‌മരിപ്പിക്കുന്ന ലെതർ ഫിനിഷോട് കൂടിയ സീറ്റ് കവർ, എന്നിവയാണ് പ്രധാന മാറ്റങ്ങൾ.  

ഫീചേഴ്സിൽ മാറ്റമില്ല.  “Yamaha Motorcycle Connect X” കണക്ട്വിറ്റി, LED ഹെഡ്‍ലാംപ്, നെഗറ്റീവ് LCD ഇൻസ്ട്രുമെൻറ് കൺസോൾ എന്നിവ ഇവനിലും തുടരും  

ഹൃദയം 149cc, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിൻ കരുത്ത് 12.2bhp യും ടോർക്  13.6Nm ആണ്. ഉടൻ തന്നെ ഷോറൂമുകളിൽ ലഭ്യമാകുന്ന ഇവന്  വില 1,09,700 എസ്‌ഷോറൂം ഡൽഹി. 

© Copyright automalayalam.com, All Rights Reserved.