Augmented Reality ടെക്നോളോജിയുമായി TVS app പുറത്തിറക്കിയിരിയ്ക്കുന്നത്.
കോറോണയെ തുടർന്ന് ഓൺലൈൻ വിപണിയിൽ കൂടുതൽ ശക്തി കാട്ടാനൊരുങ്ങി TVS. TVS ARIVE എന്ന ആപ്പിൽ Augmented Reality ടെക്നോളോജി ഉപയോഗിപെടുത്തിയാണ് പുത്തൻ ആപ്പ് TVS പുറത്ത് ഇറക്കുന്നത്. റിയൽ വേൾഡ് എക്സ്പീരിയൻസ് ആണ് TVS ഈ ആപ്പിലൂടെ ഉപഭോകതാക്കളിൽ എത്തിക്കാൻ ഒരുങ്ങുന്നത്. പ്രധാനമായും 3 വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ ആപ്പിൽ ‘Place to explore’, ‘Scan a real bike’ എന്നീ 2 വിഭാഗങ്ങളും Augmented Reality യിലൂടെ ഉപഭോകതാവിന് മുന്നിൽ എത്തും. ‘Place to explore’ ൽ ബൈക്കിൻറെ 360 ഡിഗ്രി വിഷുവൽസും, ‘Scan a real bike’ എന്ന വിഭാഗത്തിൽ ബൈക്കിൻറെ ഫീചേഴ്സും എത്തിക്കുമ്പോൾ, മൂന്നാമത്തെ വിഭാഗം ബൈക്ക് ബുക്ക് ചെയ്യാൻ സഹായിക്കുന്നതുമാണ്.
ആദ്യ ഘട്ടത്തിൽ TVS ഫ്ലാഗ്ഷിപ് മോഡലായ Apache RR 310, RTR 200 എന്നിവരുടെ വിവരങ്ങളാണ് ഇപ്പോൾ ഈ ആപ്പിൽ ലഭ്യമാക്കുക ഉടൻ തന്നെ മറ്റ് മോഡലുകളും ഈ ആപ്പിൽ ലഭ്യമാകും.
© Copyright automalayalam.com, All Rights Reserved.