മൂന്നാം കണ്ണുമായി ഹോണ്ട.

റഡാർ ടെക്നോളോജിയുമായി ഹോണ്ടയുടെ പേറ്റൻറ് ചിത്രങ്ങൾ പുറത്ത്.

ഹോണ്ടയുടെ അത്യാ ആഡംബര ബൈക്കായ ഗോൾഡ്‌വിങിൻറെ പേറ്റൻറ് ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. Bosch മായി ചേർന്നാണ് ഹോണ്ട റഡാർ ടെക്നോളജി വികസിപ്പിക്കുന്നത്. ഹോണ്ടയുടെ ടൂറിംഗ് ബൈക്കുകളിൽ ഉടനെ തന്നെ എത്തുന്ന ഈ പുതിയ ടെക്നോളജി ആദ്യമായി അവതരിപ്പിച്ചത് ഡുക്കാറ്റിയാണ്. എന്നാൽ ഉടനെ തന്നെ KTM, BMW വിൻറെ ടൂറിംഗ് ബൈക്കുകളിലും ഈ റെക്കോനോളജി പ്രത്യക്ഷപ്പെടും.

റഡാർ ടെക്നോളജി എന്നത് റൈഡർക്ക് ബൈക്ക് കൊടുക്കുന്ന മൂന്നാം കണ്ണാണ്. റൈഡർക്ക് കണ്ണെത്താത്ത സ്പോട്ട്കളിലേക്ക് മൂന്നാം കണ്ണ് തുറന്ന് വക്കുകയും, അപകടകരമായ സാഹചര്യം മുന്നിൽ കണ്ട് റൈഡർക്ക് നിർദേശങ്ങൾ നൽകുന്നതുമാണ് റഡാർ ടെക്നോളജിയുടെ ധർമ്മം.

© Copyright automalayalam.com, All Rights Reserved.