മാർവെൽ എഡിഷനുമായി യമഹയും.

ഇന്ത്യയിൽ TVS Ntorq നും മാർവെൽ എഡിഷൻ അവതരിപ്പിച്ചിട്ടുണ്ട്.

ബ്രസീലിലാണ്  യമഹ Fazer 250 ക്ക് ആണ്  മാർവെൽ എഡിഷൻ അവതരിപ്പിച്ചത്. ഇന്ത്യയിലെ FZ 25 ആണ് ബ്രസീലിലെ Fazer 250. ഇന്ത്യയിൽ പുത്തൻ മോഡൽ എത്തിയെങ്കിലും ബ്രസീലിൽ പഴയ വേർഷനിലാണ് പുത്തൻ ഗ്രാഫിക്സുമായി Fazer  25 എത്തിയിരിക്കുന്നത്. Captain Marvel, Black Panther എന്നിവരുടെ ഗ്രാഫിക്സ്  അടിസ്ഥാനപ്പെടുത്തി  എത്തുന്ന   ഇവർക്ക് പ്രധാന മാറ്റങ്ങൾ മഡ്ഗാർഡിൽ അതാത് സൂപ്പർ ഹീറോകളുടെ ലോഗോ, ഹെഡ് ലൈറ്റ് കവിളിൽ Avengers ൻറെ ലോഗോക്കൊപ്പം സൈഡ് പാനലിൽ യമഹക്കൊപ്പം, മാർവെൽ ലോഗോയുമായാണ് പുത്തൻ മോഡൽ എത്തുന്നത്.  

ഇന്ത്യൻ മോഡലിനെ അപേക്ഷിച്ച് കുറച്ചു കരുത്തും ടോർക്കും കൂട്ടിയാണ് യമഹ Fazer 250  ബ്രസീലിൽ എത്തുന്നത്.  ബ്രസീൽ സ്പെക് Fazer 250 ക്ക് 249cc, SOHC, സിംഗിൾ സിലിണ്ടർ എയർ കൂൾഡ്, ഓയിൽ കൂൾഡ് എൻജിൻ കരുത്ത് 21.5PS  ഉം ടോർക് 20.59Nm ആണ്. ഇന്ത്യയിൽ പവർ 20.8PS ഉം ടോർക് 20.1Nm ആണ്.

© Copyright automalayalam.com, All Rights Reserved.