ഇന്ത്യയിൽ പ്രൊഡക്ഷനൊരുങ്ങി Aprilia SXR 160

Aprilia യുടെ സ്‌പോർട്ടി മാക്സി സ്കൂട്ടറാണ് Aprilia SXR 160.

ഇന്ത്യൻ ഓട്ടോ സ്‌പോയിൽ താരമായിരുന്ന Aprilia SXR 160 ഒടുവിൽ ഇന്ത്യയിൽ പ്രൊഡക്ഷൻ ആരംഭിക്കാൻ തുടങ്ങുന്നു. അടുത്തമാസം വിപണിയിൽ എത്തുന്ന  Aprilia SXR 160 യുടെ പുതിയ നീല കളർ തീം ഉം Aprilia പുറത്ത് വിട്ടിരുന്നു.  

aprilia യുടെ ഏറെ ആരാധകരുള്ള RS, Tuono തുടങ്ങിയ സ്പോർട്സ് ബൈക്കുകളുടെ ഡിസൈനുമായി  മുൻവശം വലിയ സാദൃശ്യമുണ്ട് പുത്തൻ മോഡലിന് ഇന്ത്യയിൽ പുതിയൊരു മാർക്കറ്റ് വെട്ടി തുറക്കനായിട്ടാണ് SXR 160 യെ aprilia അവതരിപ്പിക്കുന്നത്. സ്‌പോർട്ടി മാക്സി സ്കൂട്ടർ ഗണത്തിൽപ്പെടുന്ന ഇവന്  

ഒരു പിടി ഫീചേഴ്‌സും aprilia നൽകിയിട്ടുണ്ട്. മാക്സി സ്കൂട്ടറുകളിൽ കണ്ടുവരുന്ന വലിയ വിൻഡ് സ്ക്രീൻ, വലിയ സീറ്റുകൾ, വലിയ സ്റ്റോറേജ് സ്പേസ് നൊപ്പം  ഹെഡ് ലൈറ്റ്- ടൈൽ ലൈറ്റ്, DRL എന്നിവ LED ആക്കിയപ്പോൾ USB ചാർജിങ് പോർട്ട്,  ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോട് കൂടിയ ഡിജിറ്റൽ മീറ്റർ കൺസോളാണ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി പ്രയോജനപ്പെടുത്തി SXR 160 യുടെ ലൊക്കേഷൻ, blowing security alarm എന്നിവയും അറിയാം. എല്ലാം കൊണ്ടും ഇന്ത്യയിലെ സ്കൂട്ടറുകളുടെ അടുത്ത ലെവെലിലേക്കാണ് SXR 160 എത്തിക്കുക.

എന്നാൽ വിദേശത്തെ  പോലെ വലിയ എൻജിൻ പ്രായോഗിക മല്ലാത്തതിനാൽ SR 160 യിൽ കണ്ട അതേ എൻജിൻ തന്നെയാകും പുത്തൻ മോഡലിലും എത്തുക. വൈകാതെ തന്നെ 125 സിസി മോഡലും എത്തും. വില 1.35 ലക്ഷത്തിന് താഴെയായിരിക്കും.

© Copyright automalayalam.com, All Rights Reserved.