ഡുക്കാറ്റി Diavel 1260 ലംബോർഗിനി അവതരിപ്പിച്ചു.

നിറം ലംബോർഗിനിയുടെ Sian FKP 37 നിന്ന് പ്രജോദനം ഉൾക്കൊണ്ടാണ്.

ലംബോർഗിനിയുടെ ഹൈബ്രിഡ് ഇലക്ട്രിക്ക് ഹൈപ്പർ കാറായ Sian FKP 37 ൻറെ Verde Gea പെയിൻറ് തീം തന്നെയാണ് ഡുക്കാറ്റി Diavel 1260  ലംബോർഗിനിയിലും ഉപയോഗിച്ചിരിക്കുന്നത്. പെയിൻറെനൊപ്പം  Sian നിൽ നിന്ന് സ്വർണ നിറത്തിലുള്ള ഫോർജ്ഡ് വീലും Diavel 1260  ലംബോർഗിനി മോഡലിന് ഡുക്കാറ്റി നൽകിയിട്ടുണ്ട്. ഇതിനോടൊപ്പം എയർ ഇൻടേക്ക് , റേഡിയേറ്റർ കവേഴ്സ്, ഇസ്‌ഹാക്സ്റ്റ് കവർ, മഡ്ഗാർഡ്, ഹെഡ്‍ലൈറ്റ് കവർ എന്നിവ  കാർബൺ ഫൈബറിൽ നിർമ്മിച്ചപ്പോൾ ജനന വർഷമായ 63 സ്റ്റിക്കറിനൊപ്പം ടാങ്കിൽ ലംബോർഗിനിയുടെ ലോഗോയും പുത്തൻ മോഡലിൻറെ പ്രത്യകതകളാണ്

എൻജിനിൽ മാറ്റമില്ല Diavel 1260 ൽ കണ്ട 9,500rpm ൽ  162hp കരുത്ത് പകരുന്ന 1262 cc  L-twin എൻജിന് ടോർക്   7,500rpm ൽ 129Nm ആണ്. റൈഡിങ് മോഡ്, Cornering ABS എന്നിങ്ങനെ നീണ്ട നിര ഇലക്ട്രോണിക്സ് നിയന്ത്രിക്കുന്നത് ഡുക്കാറ്റിയോടൊപ്പം ലംബോർഗിനിയുടെ ലോഗോ വരുന്ന TFT ഡിസ്പ്ലേയാണ്.  

630 യൂണിറ്റ് അതായത് ലംബോർഗിനി ജനനവർഷമായ 1963 ൽ നിന്നാണ് 630 യൂണിറ്റും  എത്തുന്നത്. എന്നാൽ ലിമിറ്റഡ് എഡിഷൻ മോഡൽ വിലയിൽ ബൈസ് മോഡൽ ഡുക്കാറ്റി Diavel 1260 മായി 10.64 ലക്ഷം രൂപയുടെ വ്യത്യാസമുണ്ട് ലംബോർഗിനി എഡിഷന് Diavel 1260 - £16,995 (inr 16,74,762/-) രൂപയും ലംബോർഗിനി എഡിഷന് വില £27,795 (27,39,041) രൂപയാണ് UK യിലെ വില.

© Copyright automalayalam.com, All Rights Reserved.