ഏറ്റവും വലിയ Rebel അമേരിക്കയിൽ.

ഹോണ്ട Rebel 1100 അവതരിപ്പിച്ചു.

ക്രൂയ്സർ ബൈക്കുകൾക്ക് ഏറെ പ്രചാരമുള്ള  അമേരിക്കയിൽ ഹോണ്ടയുടെ ഏറ്റവും വലിയ Rebel മോഡലായ  Rebel 1100 നെ അവതരിപ്പിച്ചു.  ഹോണ്ടയുടെ സാഹസിക യാത്രികനായ Africa Twin ൻറെ 1048cc,  parallel-twin എൻജിനുമായി എത്തുന്ന പുതിയ മോഡലിന് ഓട്ടോമാറ്റിക് DCT ഗിയർബോക്സും മാനുവൽ ഗിയർബോക്സും ലും ലഭ്യമാണ്. ഒപ്പം ഒരുപിടി ഇലക്ട്രോണിക്സിൻറെ അകംപിടിയോടെയാണ് Rebel 1100 എത്തുന്നത്  ഹോണ്ട സെലെക്റ്റബിൾ ടോർക് കണ്ട്രോൾ  (HSTC), 3 ലെവൽ വീലി കണ്ട്രോൾ, ABS, ക്രൂയിസ് കണ്ട്രോൾ, ത്രോട്ടിൽ ബൈ വെയറിനൊപ്പം 4 റൈഡിങ് മോഡും പുത്തൻ മോഡലിന് ഹോണ്ട നൽകിയിട്ടുണ്ട്.  

എൻജിനിലും ഇലക്ട്രോണിക്സും കരുതനായപ്പോൾ  Rebel 1100 ൻറെ അടിസ്ഥാന ഡിസൈനിൽ മാറ്റമില്ല എന്നാൽ  അളവുകളിലും ബ്രേക്കിംഗ്, ടയർ സൈസിലും  മാറ്റമുണ്ട്. ക്രൂയ്സർ ബൈക്കുകളുടെത് പോലെ  വലിയ ടൈറുക്കളാണ് 130/70-18 ഇഞ്ച് ടയർ മുന്നിലും പിന്നിൽ 180/65-16 ഇഞ്ച് ടയർ പിന്നിൽ കൊടുത്തപ്പോൾ മുന്നിൽ  330 mm ഇരട്ട ഡിസ്ക് ബ്രേക്കുകളാണ്  പിന്നിൽ 256 mm സിംഗിൾ ഡിസ്‌ക്കുമുള്ള ഇവൻറെ സീറ്റ് ഹൈറ്റ് 699  mm ആണ് ആകെ ഭാരം 220 kg.

രണ്ടു നിറങ്ങളിൽ ലഭ്യമാകുന്ന  Rebel 1100 ന് വില 9,299 ഡോളർ ആണ് (inr 6,87,129/-). അടുത്ത വർഷം ഇവനെയും ഇന്ത്യയിൽ പ്രതീഷിക്കാം.  

© Copyright automalayalam.com, All Rights Reserved.