ട്രിയംഫ് അഫൊർടബിൾ മോഡലിന് ബുക്കിംഗ് ആരംഭിച്ചു.

ഏറ്റവും വില കുറഞ്ഞ മോഡലായ Street Twin ന് 745,000 രൂപയാണ്.

ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമാതാക്കളായ ട്രിയംഫ് മോട്ടോർസൈക്കിൾസിൻറെ ഏറ്റവും അഫൊർഡബിൾ മോഡലായ Trident 660 ബുക്കിംഗ് ആരംഭിച്ചു. റോഡ്സ്റ്റർ മോഡലായ ഇവന്  50,000 രൂപ കൊടുത്ത് ബുക്ക് ചെയ്യാം. പരിപൂർണമായി റീഫൻഡബിൾ ആയ ബുക്കിംഗ്  ഇവന് 9999 രൂപ EMI സ്കീം മും ലഭ്യമാണ്.  

ഉടൻ തന്നെ ഇന്ത്യയിൽ എത്തുന്ന Trident 660 കൂടുതലായി യുവജനങ്ങളെ ലക്ഷ്യമിട്ട് വിപണിയിൽ എത്തുന്ന മോഡലാണ്. പുത്തൻ LED ഹെഡ്‍ലൈറ്റ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ എത്തുന്ന ഇവന് 660 സിസി 660cc, ഇൻലൈൻ 3 സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിൻ കരുത്ത് 10,250rpm ൽ  79.8bhp യും ടോർക് 6,250rpm ൽ 64Nm  വുമാണ്. 16000 കിലോ മീറ്റർ സർവീസ് ഇന്റർവെലും 2 വർഷം warranty യുമാണ് ട്രിയംഫ് ഓഫർ ചെയ്യുന്നത്. വില  ഇതു വരെ പുറത്ത് വിട്ടിട്ടില്ലെങ്കിലും ഇന്ത്യയിൽ അഫൊർഡബിൾ ആയ ഇപ്പോഴത്തെ ഏറ്റവും വില കുറഞ്ഞ മോഡലായ Street Twin ന് 745,000 രൂപയാണ് ഇന്ത്യയിലെ എസ്‌ഷോറൂം വില.

© Copyright automalayalam.com, All Rights Reserved.