ZX 10R, ZX 10RR എന്നിങ്ങനെ 2 വാരിയന്റിൽ ഇവൻ ലഭ്യമാണ്.
ഇന്ത്യയിലെ ഏറ്റവും ജാനകിയനായ സൂപ്പർ ബൈക്കുകളിൽ ഒന്നായ Ninja ZX 10 സീരീസ് ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിച്ചു. പഴയ തലമുറ ZX 10 സീരിസിലെ കളർ തീം മുമായി വലിയ സാദൃശ്യമുള്ള പുത്തൻ മോഡലിന്, ഡിസൈൻ പുത്തൻ പുതിയതും കൂടുതൽ എയ്റോ ഡൈനാമിക്കുമാണ്. കോർണേറിങ്ങിൽ കൂടുതൽ മികവുകാട്ടുന്നതിനായി സസ്പെൻഷൻ സെറ്റപ്പിലും മാറ്റമുണ്ട്
പുതിയ മലിനിക്കരണ ചട്ടം പാലിക്കുന്ന എൻജിനിൽ കൂടുതൽ അപ്ഡേഷൻ നടത്തിയെങ്കിലും പവറിലും ടോർക്കിലും മാറ്റമില്ല. 998cc ലിക്വിഡ് കൂൾഡ് ഇൻലൈൻ Dohc എൻജിന് കരുത്ത് 203 ps തന്നെ.
പുതുതായി LED ഹെഡ്ലൈറ്റ്,സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയോടെ 4.3 inch TFT ഡിസ്പ്ലേയും പ്രധാന മാറ്റങ്ങളാണ്.
ഈ ഭീകരനെ മെരുക്കാനായി Bosch six-axis IMU, കാവസാക്കി കോർണേറിങ് മാനേജ്മെൻറ് ഫൺഷൻ, Kawasaki Intelligent anti-lock Brake System (KIBS) എന്നിവക്കൊപ്പം 5 ട്രാക്ഷൻ കണ്ട്രോൾ മോഡ്, കോർണേറിങ് ABS, ലോഞ്ച് കണ്ട്രോൾ, 3 പവർ മോഡ്, എൻജിൻ ബ്രേക്ക് കണ്ട്രോളും എന്നിങ്ങനെ വലിയ നിര നീളുമ്പോൾ. ഇലക്ട്രോണിക് Öhlins സ്റ്റിയറിംഗ് ഡാംപേർ ,quick-shifter എന്നിവ സ്റ്റാൻഡേർഡ് ആണ്.
ഇന്ത്യയിൽ 2016 ൽ എത്തിയെങ്കിലും 2018 ഓടെ വലിയ വിലക്കുറവിൽ എത്തിയതോടെയാണ് ഇന്ത്യയിൽ ZX10R ന് വലിയ ജനപ്രീതി ലഭിച്ചത് അതിനാൽ വലിയ വിലകയറ്റമില്ലാതെ പുത്തൻ മോഡൽ എത്തുമെന്ന് പ്രതീഷിക്കാം. 2020 മോഡലിന് 13.99 ലക്ഷമായിരുന്നു ഇന്ത്യയിലെ എസ്ഷോറൂം വില.
© Copyright automalayalam.com, All Rights Reserved.