വലിയ വിലകയറ്റവുമായി Vstrom 650

സുസുക്കി Vstrom 650 ഇന്ത്യയിൽ അവതരിപ്പിച്ചു.

സുസുക്കിയുടെ ആദ്യ BS 6 ബിഗ് ബൈക്ക്  Vstrom 650 അവതരിപ്പിച്ചു. ഫീചേഴ്സിലും എൻജിനിലും വലിയ മാറ്റമില്ലാതെ 1.38 ലക്ഷം രൂപയാണ്  Vstrom 650 ക്ക് കൂടിയിരിക്കുന്നത്. ഇപ്പോൾ 8.86 ലക്ഷമാണ്, പ്രധാന എതിരാളിയായ Versys 650 ക്ക് വലിയ മാറ്റമില്ലാതെ BS 6 ൽ എത്തിയപ്പോൾ 10,000 രൂപമാത്രമാണ് കൂടിയിരുന്നത് BS 6 Versys 650 ക്ക്  6.79 ലക്ഷം ആണ് ഇന്ത്യയിലെ എസ്‌ഷോറൂം വില.  

സുസുക്കിയുടെ മിഡ്‌ഡിൽ വൈറ്റ് സാഹസികൻ BS 6 ൽ എത്തിയപ്പോൾ വന്ന വലിയ മാറ്റം എൻജിൻ BS 6 ആയതാണ് liquid-cooled, DOHC,  V-twin, 645 cc എൻജിൻ കരുത്ത് പുറത്ത് വിട്ടിട്ടില്ല. ഇന്റർനാഷണൽ സ്പെക് അനുസരിച്ച് 71 ps പവറും ടോർക് 62 nm ആണ്. 6 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന് 835 mm സീറ്റ് ഹൈറ്റും 170 mm ഗ്രൗണ്ട് ക്ലീറൻസ്സുമാണ് ഉള്ളത്. ഭാരം 216 kg.

ഫീചേഴ്സിലും BS 4 മോഡലിനെ വിട്ട് വലിയ മാറ്റമില്ല BS 6 Vstrom ൻറെ അതേ നീളത്തിലുള്ള ഹെഡ്‍ലൈറ്റ്  അതിന് മുകളിൽ ദീർഘ ദുരയാത്രക്കായി ഒരുക്കിയ  വലിയ വൈൻഡ്സ്ക്രീൻ, Knuckle ഗാർഡ് പിന്നിൽ  LED ടൈൽ ലാംപ്പാണ്.  3 ലെവൽ ട്രാക്ഷൻ കണ്ട്രോൾ നിയന്ത്രിക്കാൻ  സെമി ഡിജിറ്റൽ ഇൻസ്ട്രുമെൻറ് കൺസോളാണ്.

മുന്നിൽ 19 ഇഞ്ച് ടയറും ഇരട്ട ഡിസ്ക് ബ്രേക്കും നൽകിയപ്പോൾ പിന്നിൽ 17 ഇഞ്ച് ടയർ ടയറും സിംഗിൾ ഡിസ്ക് ബ്രേക്കുമാണ്  കൂടുതൽ സുരക്ഷക്കായി ഡ്യൂവൽ ചാനൽ ABS ഉം നൽകി. അലോയ്ക്ക് പകരം സ്പോക് വീലുക്കളാണ്.

© Copyright automalayalam.com, All Rights Reserved.