ഡുക്കാറ്റി Panigale V4 SP അവതരിപ്പിച്ചു.

Paniagle V4 നെ അപേക്ഷിച്ച് ഭാരക്കുറവുമായാണ് പുത്തൻ മോഡൽ എത്തുന്നത്.

Panigale V4 സീരിസിലെ അതെ ഡിസൈൻ പിന്തുടരുന്ന V4 SP ക്ക് Stealth black, അലുമിനിമം കളർ സ്കീം ആണ് നൽകിയിരിക്കുന്നത്. എന്നാൽ ഭാരം കുറക്കുന്നതിനായി സൂപ്പർ ലൈറ്റ് മോഡലായ SUPERLEGGERA V4 ൻറെ കാർബൺ ഫൈബർ റിം എടുത്ത് അണിഞ്ഞിട്ടുണ്ട് V4 SP.

എൻജിൻ 13000 rpm ൽ  214 bhp കരുത്ത് പകരുന്ന  1,103cc Desmosedici Stradale V4 എൻജിന് ടോർക് 9,500rpm ൽ  124Nm ആണ്. കാർബൺ ഫൈബർ എത്തിയതോടെ സ്റ്റാൻഡേർഡ് മോഡലായ V4 നെക്കളും 2 kg ഭാരംകുറഞ്ഞ് 173 kg ആയിട്ടുണ്ട് പുത്തൻ മോഡലിന്.  

കോർണേറിങ് ABS, ഡുക്കാറ്റി EVO 3 ട്രാക്ഷൻ കണ്ട്രോൾ , സ്ലൈഡ് കണ്ട്രോൾ, വീലി കണ്ട്രോൾ, ലോഞ്ച് കണ്ട്രോൾ, എൻജിൻ ബ്രേക്ക് കണ്ട്രോൾ, എന്നിങ്ങനെ ഒരുപിടി ഇലക്ട്രോണിക്സും V4 SP യിൽ അണിനിരക്കുന്നുണ്ട്. bi-directional ക്വിക്ക് ഷിഫ്റ്റർ, എന്നിവക്കൊപ്പം റൈസ് ട്രാക്കിന് വേണ്ടി 2 റൈഡിങ് മോഡുക്കളും ഡുക്കാറ്റി ഇവന് നൽകിയിട്ടുണ്ട്. 32,295 പൗണ്ട് വിലവരുന്ന (inr  318,2068) ഇവൻ അടുത്തമാസം മാർച്ചോടെ ഇന്റർനാഷണൽ വിപണിയിലെത്തും. 

© Copyright automalayalam.com, All Rights Reserved.