Euro 5 എൻജിനുമായി R 125 അവതരിപ്പിച്ചു.

ഇന്റർനാഷണൽ മാർക്കറ്റിലെ R15 V3 യുമായാണ് ഇവന് കൂടുതൽ സാമ്യം


യമഹയുടെ വിഖ്യാത R സീരിസിലെ ഏറ്റവും ചെറിയ മോഡലായ Yamaha R 125 Euro 5 എൻജിനുമായെത്തി. യൂറോ 5 എൻജിനൊപ്പം  ബ്ലൂ, ബ്ലാക്ക് എന്നിങ്ങനെ 2 പുതിയ  നിറവും പുത്തൻ മോഡലിന് യമഹ അവതരിപ്പിച്ചിട്ടുണ്ട്. കുഞ്ഞൻ മോഡൽ ആണെങ്കിലും ഇന്റർനാഷണൽ മാർക്കറ്റിലെ R15 V3 യുമായാണ് ഇവന് കൂടുതൽ സാമ്യം.   മുന്നിൽ USD Fork മായാണ് Yamaha R 125 നെ ആദ്യമേ തന്നെ അവതരിപ്പിച്ചിരുന്നത്. R 15 V3 യുമായി  ടയർ സൈസിൽ മാറ്റമില്ലെങ്കിലും വലിയ ഡിസ്ക് ബ്രേകുക്കളാണ് R 125 ൻറെത് ഹൃദയം 125 സിസി SOHC, 4-valves എൻജിൻ കരുത്ത് 9,000 rpm ൽ 15.0PS ഉം ടോർക് 8,000 rpm ൽ  11.5Nm ആണ്. 6 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന് കൂടുതൽ സുരക്ഷക്കായി സ്ലിപ്പർ ക്ലച്ചും നൽകിയിട്ടുണ്ട്.  144 kg ഭാരമുള്ള ഇവന് ഇന്ധനക്ഷമത 47 kmpl ആണ്. അടുത്ത വർഷം ഇന്ത്യയിൽ ഈ നിറങ്ങളായിരിക്കും R 15 V3 യിൽ എത്തുക. 

© Copyright automalayalam.com, All Rights Reserved.