Kawasaki W 175 ഇന്ത്യയിൽ സ്പോട്ട് ചെയ്തു.
കാവാസാക്കിയുടെ അഫൊർഡബിൾ മോഡൽ ക്ലാസിക് ബൈക്ക് അടുത്തവർഷം വിപണിയിൽ എത്തുമെന്ന് അണിയറ സംസാരം നടക്കുന്നതിനിടയിലാണ് പൂനെയിൽ വച്ച് കാവസാക്കി W 175 സ്പോട്ട് ചെയ്തിരിക്കുന്നത്. ഇന്റർനാഷണൽ മാർക്കറ്റിൽ നിലവിലുള്ള W 175 മായി വലിയ സാദൃശ്യമുള്ള ഈ മോഡൽ റൌണ്ട് ഹാലൊജൻ ഹെഡ്ലാംപ്, വെയർ സ്പോക്ക് വീൽ, ടെലിസ്കോപിക് ഫ്രണ്ട് സസ്പെൻഷൻ, ട്വിൻ സൈഡഡ് സസ്പെൻഷനൊപ്പം മുന്നിൽ ഡിസ്ക്, പിന്നിൽ ഡ്രം ബ്രേക്കുമായാണ് സ്പോട്ട് ചെയ്തിരിക്കുന്നത്.
ഇന്റർനാഷണൽ വിപണിയിൽ നിലവിലുള്ള മോഡലിന് 177cc, സിംഗിൾ സിലിണ്ടർ എൻജിൻ കരുത്ത് 7,500rpm ൽ 12.9bhp യും ടോർക് 6,000rpm ൽ 13.2Nm വുമാണ്. 2 ലക്ഷത്തിന് താഴെയാകും ഇന്ത്യയിലെ എസ്ഷോറൂം വില.
© Copyright automalayalam.com, All Rights Reserved.