KTM Adventure 250 അവതരിപ്പിച്ചു.

വില കുറക്കുന്നതിനായി വലിയ വെട്ടികുറക്കലുക്കൾ KTM നടത്തിയിട്ടുണ്ട്.


ചേട്ടനായ 390 adventure ൻറെ അതേ ഡിസൈൻ പിന്തുടരുന്ന KTM Adventure 250 ക്ക്. 250 ഡ്യൂക്കിൽ കിട്ടിയ LED ഹെഡ്‍ലൈറ്റില്ല പകരം ഹാലൊജൻ ഹെഡ്‍ലാംപ് നൽകിയപ്പോൾ adventure 390 യിലുള്ള TFT ഡിസ്‌പ്ലൈക്ക് പകരം LCD ഇൻസ്ട്രുമെൻറ് കൺസോൾ ആണ് നൽകിയിരിക്കുന്നത്. 390 adventure ലെ പോലെ  ഫീചേഴ്സിൻറെ  അതിപ്രസരം 250 Adventure ലില്ല. ബ്ലൂടൂത്ത് കണക്റ്റിവിറ്റി , റൈഡ് ബൈ വൈർ, ക്വിക്ക് ഷിഫ്റ്റർ എന്നിവ വെട്ടികുറച്ചപ്പോൾ സ്ലിപ്പർ ക്ലച്ച്, സ്വിച്ചബിൾ ABS ഉം നിലനിർത്തി.  

ഡ്യൂക്ക് 250 യുടെ അതേ എൻജിൻ പിന്തുടരുന്ന KTM Adventure 250 ക്ക് 248.8 സിസി  ലിക്വിഡ് കൂൾഡ് Dohc എൻജിന് കരുത്ത് 30 hp യും ടോർക് 24 nm ആണ്. 6 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന് ലോങ്ങ് ട്രാവൽ സസ്പെൻഷൻ, 320 // 230 mm ഡിസ്ക് ബ്രേകുക്കളാണ് ഇരു അറ്റത്തും. 156 kg ഭാരമുള്ള ഇവന് 200 mm ഗ്രൗണ്ട് ക്ലീറ്റൻസ്സും 855 എംഎം സീറ്റ് ഹൈറ്റുമുള്ള ഇവൻറെ വില 2.48 ലക്ഷം രൂപയാണ്.

© Copyright automalayalam.com, All Rights Reserved.