Euro 5 ഡുക്കാറ്റി Super sport 950 എത്തി

Euro 5 എൻജിനുമായി എത്തുന്ന ഇവന് ഒരു പിടി മാറ്റങ്ങളുമുണ്ട്.


ഡുക്കാറ്റിയുടെ Everyday Sports  ബൈക്കായ Super sport 950 euro 5 ൽ Panigale V4 ൽ നിന്നാണ് ഡിസൈനിൽ പ്രജോദനം എന്നാൽ ഇരു ഹെഡ്‍ലൈറ്റിന് സൈഡിലായി എയർ വെൻറ് കൊടുത്തിരിക്കുന്നു. എന്നാൽ സ്വഭാവം പോലെ തന്നെ V4 നെക്കാൾ ഡിസൈനിലും സൗമ്യനാണ് കക്ഷി.  

Euro 5 ൽ എത്തിയതോടെ എൻജിൻ ഔട്പുട്ടിൽ വലിയ മാറ്റമില്ല.  937cc, L-twin എൻജിൻ കരുത്ത്  9,000rpm ൽ  110hp യും ടോർക് 6,500rpm ൽ  93.5Nm വുമാണ്. എന്നാൽ ഭാരം 1 kg കൂടി 210 kg ആയപ്പോൾ ഇവൻറെ യാത്ര സുഖകരമാക്കാൻ 3 റൈഡിങ് മോഡ്,  bidirectional quickshifter, Bosch six-axis IMU എന്നിവക്കൊപ്പം 4.3-inch full-TFT മീറ്റർ കൺസോളും നൽകിയിട്ടുണ്ട്. വില ഇതു വരെ പുറത്ത് വിട്ടിട്ടില്ല. അടുത്ത വർഷം ഇവനെ ഇന്ത്യയിലും പ്രതീഷിക്കാം.

© Copyright automalayalam.com, All Rights Reserved.