നിറത്തിലും വിലയിലും പുത്തൻ മോഡലിന് മാറ്റമുണ്ട്.
ഇന്ത്യയിൽ എത്തിയിട്ട് കുറച്ചു നാളുകൾ മാത്രം ആയ പുത്തൻ ഹോർനെറ്റ് 2.0 ന് മികച്ച പ്രതികരണം ആണ് ലഭിച്ചുവരുന്നത്. ഇപ്പോഴിതാ 4 മാസത്തിന് ശേഷം ഉത്സവകാലത്തിൽ Repsol ലിമിറ്റഡ് എഡിഷൻ ഹോണ്ട അവതരിപ്പിച്ചിരിക്കുന്നു. ഹോണ്ടയുടെ റേസിംഗ് ടീം കളർ തീം മുമായി എത്തുന്ന Repsol എഡിഷന് നിറത്തിലും വിലയിലുമാണ് മാറ്റം. പുത്തൻ മോഡലിന് 2,015 രൂപ കൂടി 133719/- *** രൂപയാണ് എസ്ഷോറൂം വില.
ഫീചേഴ്സിൽ മാറ്റമില്ല 184.40 cc സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിൻ കരുത്ത് 17 bhp യും ടോർക് 16.1 nm ആണ് 5 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ ഇവന് മുന്നിൽ USD ഫോർക്കും സിംഗിൾ ചാനൽ ABS ആണ്.
© Copyright automalayalam.com, All Rights Reserved.