സെക്കൻഡുകൾ കൊണ്ട് വിറ്റത് 75 ബൈക്ക്.

MV Agusta Superveloce 75 Anniversario സ്പെഷ്യൽ എഡിഷനാണ് അതിവേഗം വിറ്റത്.

വിഖ്യാത ഇറ്റാലിയൻ ബൈക്ക് നിർമാതാക്കളായ MV അഗുസ്റ്റയുടെ 75 പിറന്നാളിനാണ് ലിമിറ്റഡ് എഡിഷൻ MV Agusta Superveloce 75 Anniversario നവംബർ 15 2020 ൽ  ഓൺലൈനായി വില്പനക്ക് എത്തിയത്. 75 മണിക്കൂർ കൊണ്ട് മുഴുവൻ ബൈക്കുകളും വിൽക്കാനാണ് MV അഗുസ്റ്റ പദ്ധതി ഇട്ടിരുന്നത്. എന്നാൽ ഏതാനും സെക്കൻഡുക്കൾ കൊണ്ട് തന്നെ മുഴുവൻ ബൈക്കുകളും വിറ്റ് തീർത്തു.  

ഡിസൈൻ കൊണ്ട് എന്നും ഞെട്ടിക്കുന്ന ബൈക്ക് നിർമാതാക്കളായ MV അഗുസ്റ്റയുടെ നിയോ കഫേ റേസർ  superveloce യെ അടിസ്ഥാനപ്പെടുത്തി എത്തുന്ന Superveloce 75 Anniversario എഡിഷൻ പൂർണമായി തങ്ങളുടെ റേസിംഗ് പാരമ്പര്യം കാട്ടുന്ന രീതിയിലാണ്. ഇറ്റാലിയൻ പതാകയുടെ കളർ തീം, കറുപ്പും സ്വർണ നിറത്തിലുള്ള വൈർ വീലുകൾ, റേസിംഗ് കാറുകളിൽ ഉപയോഗിക്കുന്ന ചുവപ്പ് Alcantara  സീറ്റുകളുമാണ്.

MV Agusta യുടെ superveloce 800 മായി സ്പെക്കിൽ വലിയ മാറ്റങ്ങൾ ഇവനില്ല 240 kmph പരമാവധി വേഗമെടുക്കുന്ന 798cc, 3 സിലിണ്ടർ എൻജിൻ കരുത്ത്  147hp യും ടോർക്  88Nm ആണ്. ബെയ്‌സ് മോഡലിനെക്കാളും 5000 യൂറോ അധികം നൽകണമായിരുന്നു 75 Anniversario എഡിഷന് വില 25,000 Euro (inr 2,201,800/-)

© Copyright automalayalam.com, All Rights Reserved.