യമഹ R6 പിൻ‌വലിക്കുന്നു.

യമഹ നിരയിലെ മിഡ്‌ഡിൽ വെയിറ്റ് സൂപ്പർ താരമാണ് പടിയിറങ്ങുന്നത്.

അടുത്തവർഷം ജനുവരിയിൽ യൂറോ 5 മലിനീകരണ ചട്ടം നിലവിൽ വരുന്നതോടെയാണ് യമഹ R6 പിൻവലിക്കുന്നത്. R6 യൂറോ 5 മോഡൽ വിപണിയിൽ എത്തിയാൽ   ലിറ്റർ ക്ലാസ്സ് മോഡൽ R1 മായി വിലയിൽ വലിയ വ്യത്യാസം ഉണ്ടാകില്ല എന്ന് മുന്നിൽ കണ്ടാണ് R6 നെ പിൻവലിക്കുന്നത്. ഇന്റർനാഷണൽ മാർക്കറ്റിൽ  ട്രാക്ക് മോഡലായ R6 Race തുടരും. ഈ മോഡലിൽ GYTR കിറ്റും ലഭ്യമാണ്  

യമഹ R 6 ൻറെ ഹൃദയം  Liquid-cooled, DOHC, parallel 4-cylinder, 4-valves എൻജിൻ കരുത്ത് 118.4PS ഉം ടോർക് 61.7Nm ആണ് ഭാരം 190 kg ആയിരുന്നു. ഇപ്പോഴുള്ള R6 ന്  12,221 (Inr 107,6242/-) യൂറോയും R 1 ന് 16,947 (Inr 1,492,437/-) യൂറോയുമാണ് വില. ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ലെങ്കിലും ഇന്ത്യയിൽ എത്തിയിരുനെങ്കിൽ  kawasaki ZX6 R ആകും പ്രധാന എതിരാളി. 

© Copyright automalayalam.com, All Rights Reserved.