KTM Adventure 250 ഉടനെത്തും.

ഡീലർ യാർഡിൽ പ്രത്യക്ഷപ്പെട്ട് KTM Adventure 250.


KTM ൻറെ കൂടുതൽ അഫൊർഡബിൾ മോഡലായ സാഹസികൻ ഡീലർ യാർഡിൽ പ്രത്യക്ഷപ്പെട്ടു. ഡ്യൂക്ക് 250 യുടെ അതെ എൻജിൻ പിന്തുടരുനെങ്കിലും Adventure 390 യുടെ എല്ലാ ഫീചേഴ്‌സും ഇവനില്ല. ഡ്യൂക്ക് 250 യിൽ ഈയിടെ കിട്ടിയ LED ഹെഡ്‍ലൈറ്റ് Adventure 250 യിൽ നൽകിയിട്ടില്ല എന്നാൽ മീറ്റർ കൺസോളിൽ മാറ്റമുണ്ട്. 390 യുടേത് പോലെ കളർ TFT ഡിസ്‌പ്ലൈക്ക് പകരം LCD ഡിസ്‌പ്ലൈ എത്താനാണ് സാധ്യത. ഈ വെട്ടികുറക്കലുകൾ വിലയിൽ നേട്ടമാക്കാനാണ് സാധ്യത 2.5 ലക്ഷത്തിന് താഴെ വില പ്രതീഷിക്കുന്ന ഇവന്.  

ഡ്യൂക്ക് 250 യുടെ 250 സിസി ലിക്വിഡ് കൂൾഡ് എൻജിൻ കരുത്ത് 30 bhp യാണ്. സാഹസിക്കാനായി എത്തുന്ന Adventure 250 ക്ക് KTM adventure 390 യുടെ അതേ ഡിസൈനിൽ തന്നെയാകും എത്തുക.

© Copyright automalayalam.com, All Rights Reserved.