BSA പ്രൊഡക്ഷനൊരുങ്ങുന്നു.

മഹീന്ദ്ര തന്നെയാണ് BSA യുടെയും ഉടമസ്ഥർ.


1910 ൽ  മോട്ടോർസൈക്കിൾ പ്രൊഡക്ഷൻ ആരംഭിച്ച ബ്രിട്ടീഷ് ബ്രാൻഡാണ് BSA. 1960 വരെ മികച്ച പ്രവർത്തനം കാഴ്ചവച്ച BSA ക്ക് ലോകമെബാടുമുള്ള   ജാപ്പനീസ് ബൈക്കുകളുടെ കടന്നു കയറ്റം പ്രതികൂലമായി ബാധിച്ചു. അതോടെ 1972 ൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്ന BSA യെ 2016 ലാണ് മഹീന്ദ്ര ഏറ്റെടുക്കുന്നത്. ഇന്ത്യയിൽ ഇരട്ട സിലിണ്ടർ ബൈക്കുകൾ എത്തുമെന്ന് ആദ്യം വാർത്തകൾ ഉണ്ടായിരുന്നു അതിന് തുടക്കം കുറിച്ചാണ്  BSA,  UK യിൽ പ്രാരംഭ ജോലിയിലേക്ക് കടക്കുന്നത്. 2021 പകുതിയിൽ ആദ്യ പെട്രോൾ ബൈക്കും 2021 അവസാനത്തോടെ ഇലക്ട്രിക്ക് ബൈക്കും എത്തുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇരട്ട സിലിണ്ടർ ബൈക്കുമായി എത്തുന്ന BSA ക്ക് റോയൽ എൻഫീൽഡ് ട്വിൻസീനും Triumph Bonneville എന്നിവരുടെ ഇടയിലാകും സ്ഥാനം. ഇന്ത്യൻ ലൗഞ്ചിനെ കുറിച്ച് ഇപ്പോൾ വിവരം ഒന്നും ലഭ്യമല്ല. 

© Copyright automalayalam.com, All Rights Reserved.