വലിയ സിംഹക്കുട്ടിയെ അവതരിപ്പിച്ചു.

Benelli Leoncino 800 ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിച്ചു.

ബെനെല്ലിയുടെ സ്ക്രമ്ബ്ലെർ മോഡലായ Leoncino യുടെ ഏറ്റവും കരുത്തൻ മോഡലാണ്  Leoncino 800. Eicma 2019 ൽ അവതരിപ്പിച്ചെങ്കിലും ഒരു വർഷമെടുത്തു ഇവനെ അവതരിപ്പിക്കാൻ. ലേൺസിനോ നിരയിലെ ഏറ്റവും കരുത്തനായ  ഇവൻറെ ഹൃദയം 754cc, ലിക്വിഡ് കൂൾഡ് , പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ കരുത്ത് 76hp യും ടോർക് 68Nm ആണ്. 6 സ്പീഡ് ട്രാൻസ്മിഷനോടെ എത്തുന്ന ഇവന് കൂടുതൽ സുരക്ഷക്കായി സ്ലിപ്പർ ക്ലച്ചും നൽകിയിട്ടുണ്ട്.

Tubular സ്റ്റീൽ ട്രെല്ലിസ് ഫ്രെമിൽ നിർമ്മിക്കുന്ന ഇവന് Leoncino 800,  Leoncino 800 Trail എന്നിങ്ങനെ  2 വാരിയന്റിൽ ഇന്റർനാഷണൽ മാർക്കറ്റിൽ എത്തുന്നത്. റോഡ് മോഡലായ Leoncino 800 നെക്കളും ഓഫ്‌റോഡ് മോഡലായ Leoncino 800 Trail ന്  മുന്നിൽ Marzocchi യുടെ വലിയ  USD ഫോർക്,  19 ഇഞ്ച് ഓഫ് റോഡ്  മുൻ ടയർ എന്നിവക്കൊപ്പം ഉയർന്ന സീറ്റ് ഹൈറ്റും ബെനെല്ലി ഇവന് നൽകിയിട്ടുണ്ട്.  

ഇന്ത്യയിൽ Leoncino യുടെ 2 മോഡലുകൾ BS 6 ൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഈ മോഡലിനെ കുറിച്ച് വ്യക്തമായ വിവരം ഒന്നും ലഭ്യമല്ല. എന്നാൽ Leoncino 800 ഇന്ത്യയിൽ അവതരിപ്പിച്ചാലും Leoncino 500 നെ പോലെ  റോഡ് മോഡൽ മാത്രമാകും ഇന്ത്യയിൽ എത്തുക.  

 

© Copyright automalayalam.com, All Rights Reserved.